ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനത്തിന് ലഭിക്കാനുള്ള കേന്ദ്ര ഫണ്ടിനെ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഉദ്യോഗസ്ഥര്‍ ഒരുമിച്ചിരുന്ന് വിഷയത്തിന് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 9 എംപിമാരാണ് പാര്‍ലമെന്‍റ് സമുച്ചയത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത് (Mamata Meets PM).
മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട്:155 കേന്ദ്ര സംഘങ്ങള്‍ ഇതിനകം പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. എംജിഎൻആർഇജിഎ ഫണ്ടുകളെ കുറിച്ച് സംസാരിച്ച മന്ത്രി തൊഴിലാളികൾക്ക് വേതനം നൽകേണ്ടത് നിര്‍ബന്ധമാണെന്നും വ്യക്തമാക്കി. മാത്രമല്ല ആവാസ് യോജന നിര്‍ത്തലാക്കി (Mahatma Gandhi National Rural Employment Guarantee Act (MGNREGA). ഇതുകൂടാതെ ഗ്രാമവികസന പദ്ധതികള്‍, ആരോഗ്യ ദൗത്യ പദ്ധതികള്‍ എന്നിവയും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു (Aawas Yojna). ധനകാര്യ കമ്മിഷന്‍റെ കീഴില്‍ സംസ്ഥാനത്തിന് യാതൊരുവിധ ഫണ്ടുകളും ലഭിക്കുന്നില്ല (PM Narendra Modi).
സംസ്ഥാനം കേന്ദ്രം ആവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും വ്യക്ത വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥര്‍ സംയുക്ത യോഗം ചേരുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. 155 തവണ കേന്ദ്രം ആവശ്യപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാനം വ്യക്തത വരുത്തിയിട്ടുണ്ട് (PM Narendra Modi).