ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 2024-ൽ വാരണാസിയിൽ മത്സരിക്കുമെന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ പ്രസ്‌താവന സ്വാഗതം ചെയ്ത് ബിജെപി. മമത പുറം നാട്ടുകാരിയാണെന്ന പരാമർശം നടത്തില്ലെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എല്‍ സന്തോഷ് പറഞ്ഞു.
മമത ബാനർജിയെ വാരണാസിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി - വരാണാസി
തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രയുടെ പ്രസ്‌താവനയ്ക്കാണ് മറുപടി.
വ്യാഴാഴ്ച ബംഗാളിൽ പര്യടനം നടത്തിയ പ്രധാനമന്ത്രി, നന്ദിഗ്രാമിലെ തോൽവി ഭയന്ന് മമത മറ്റൊരിടത്തുനിന്നും മത്സരിക്കാൻ തയ്യാറാകുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി, 'മമത ദീദി ഇനി മറ്റൊരു മണ്ഡലത്തിൽ നിന്ന് മത്സരിക്കില്ലെന്നും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ 2024-ൽ വാരണാസിയിൽ മോദിക്കെതിരെ ആയിരിക്കുമെന്നും തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
ഇതിനോടാണ് ബി എല്‍ സന്തോഷിന്‍റെ പ്രതികരണം. മമത ബാനർജിയെ വരാണാസിയിലേക്ക് സ്വാഗതം ചെയ്യുന്നു. അവരെയും തൃണമൂലിനെയും ജനാധിപത്യപരമായ രീതിയിൽ നേരിടുമെന്നും ബിഎല്‍ സന്തോഷ് പറഞ്ഞു.