കൊല്‍ക്കത്ത: ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി മമത ബാനര്‍ജി പ്രത്യേക മന്ത്രിസഭ യോഗം വിളിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്‌ചയാണ് യോഗം ചേരുക. വ്യാഴാഴ്‌ച മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നതിനാല്‍ ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
യോഗം വിളിച്ച് ചേര്‍ക്കുന്നതിന്‍റെ കാരണം വ്യക്തമല്ല. പ്രത്യേക വിഷയങ്ങളില്‍ ചര്‍ച്ച ഉണ്ടായേക്കാം. യോഗത്തെ കുറിച്ച് മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗത്തിന് ശേഷം ഡല്‍ഹിയിലേക്ക് പോകുമെന്നും ഔദ്യോഗിക വൃത്തം വാർത്ത ഏജൻസിയോട് പറഞ്ഞു. അടിയന്തരമായി യോഗം വിളിച്ചതിനുള്ള കാരണം മന്ത്രിമാര്‍ക്കും വ്യക്തമല്ല.