കേരളം

kerala

ETV Bharat / bharat

'ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കില്ല, രാജ്യത്തെ വിഭജിക്കാതിരിക്കാന്‍ എന്‍റെ ജീവൻ നൽകാം' ; ഈദ് ചടങ്ങില്‍ മമത ബാനര്‍ജി - എന്‍ആര്‍സി

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയത്

mamata banerjee against nrc  west bengal eid ceremony  ബാംഗാളില്‍ എന്‍ആര്‍സി നടപ്പാക്കില്ല  ഈദ് ചടങ്ങില്‍ മമത ബാനര്‍ജി  കൊൽക്കത്ത  മമത ബാനർജി  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി
ഈദ് ചടങ്ങില്‍ മമത ബാനര്‍ജി

By

Published : Apr 22, 2023, 5:05 PM IST

Updated : Apr 22, 2023, 7:44 PM IST

കൊൽക്കത്ത :വിവാദമായ ദേശീയ പൗരത്വ രജിസ്റ്റർ (എന്‍ആര്‍സി) സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ചെറിയ പെരുന്നാള്‍ ആശംസ നേരുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ വീണ്ടും എൻആർസി നടപ്പിലാക്കാനുള്ള ശ്രമത്തിലാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ALSO READ|'മുഖ്യമന്ത്രിമാരില്‍ സമ്പന്നന്‍' ജഗന്‍ മോഹന്‍ റെഡ്ഡി; ആസ്‌തി കുറവ് മമതയ്‌ക്ക്, 29-ാമനായി പിണറായി

ഇന്ന് രാവിലെ, ബംഗാളിലെ റെഡ് റോഡില്‍ ഈദ് നമസ്‌കാരത്തിനെത്തിയവരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍. തൃണമൂൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയോടൊപ്പമാണ് മമത റെഡ് റോഡിലെ നമസ്‌കാര ചടങ്ങിലെത്തിയത്. അഭിഷേകും എല്ലാവർക്കും പെരുന്നാള്‍ ആശംസകൾ നേർന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായി പോരാടാൻ മമത അഭ്യര്‍ഥിച്ചു.

ALSO READ|'രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുപകരം നടത്തുന്നത് ഗൂഢാലോചന'; അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കേന്ദ്ര സർക്കാരിന്‍റെ ഒരു കത്ത് വന്നെന്നും എൻആർസി നടപ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു അതെന്നും മമത വേദിയില്‍ പറഞ്ഞു. 'ഇന്ന് ഇവിടെ നിന്ന് പ്രതിജ്ഞയെടുക്കൂ, നിങ്ങൾ ധീരമായി പോരാടും എന്നതിനെക്കുറിച്ച്. വിഭജനമുണ്ടാക്കുന്ന ഈ ശക്തികളെ പരാജയപ്പെടുത്തൂ. ഞാൻ എന്‍റെ ജീവൻ നൽകാം. പക്ഷേ, രാജ്യത്തെ വിഭജിക്കരുത് ' - മുസ്‌ലിം വിഭാഗത്തിന് പ്രതീക്ഷ നല്‍കുന്ന മമതയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

'ബംഗാൾ അക്രമം ആഗ്രഹിക്കുന്നില്ല. നമ്മള്‍ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഒരു കലാപത്തേയും പിന്തുണയ്ക്കാൻ നമുക്ക് കഴിയില്ല. ആരെയും ഭിന്നിപ്പിക്കാതെ എല്ലാവരേയും മുന്നോട്ട് കൊണ്ടുപോവാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഇന്ന് ഇവിടെ, എന്‍റെ അവസാന തുള്ളി രക്തം വീഴുന്നതുവരെ രാജ്യം വിഭജിക്കപ്പെടാൻ അനുവദിക്കില്ലെന്ന് ഞാൻ വാഗ്‌ദാനം ചെയ്യുന്നു' - മമത ചടങ്ങില്‍ പറഞ്ഞു.

'ഒന്നിച്ചുനില്‍ക്കാം, ബിജെപി സര്‍ക്കാര്‍ താഴെ വീഴും':'എനിക്ക് ഗുണ്ടാസംഘങ്ങളോട് പോരാടണം. പണാധിപത്യത്തിനെതിരെ നിലകൊള്ളണം. അതിനായി ഞാൻ തയ്യാറാണ്. ഞാൻ ഒരു തരത്തിലും തലകുനിക്കില്ല. ചിലർ ബിജെപിയിൽ നിന്ന് പണം വാങ്ങുന്നുണ്ട്. അവർ പറയുന്നു മുസ്‌ലിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന്. ഞാൻ പറയുന്നു, മുസ്‌ലിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ നിങ്ങൾക്ക് അത്ര ശക്തി പോരായെന്ന്'.

'ഒരു വർഷം കൂടി ബാക്കിയുണ്ട് രാജ്യത്തെ സർക്കാരിനെ തീരുമാനിക്കാന്‍. ഇന്ന് എനിക്ക് വാക്ക് തരൂ, 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിക്കാൻ നിങ്ങൾ അനുവദിക്കില്ലെന്ന്. ജനാധിപത്യം പ്രതിസന്ധി നേരിടുന്നുണ്ട്. ഈ ജനാധിപത്യം നശിച്ചാൽ രാജ്യം തകരും. ഇന്ന് ചരിത്രം മാറ്റിമറിക്കുന്നു. ഭരണഘടനയെ അവഗണിക്കുന്നു. കേന്ദ്രസർക്കാർ എന്തും ചെയ്‌തുകൂട്ടുന്ന നിലയിലേക്ക് എത്തി. ഞാൻ ജീവനുള്ളതുവരെ ഇത് നടക്കാൻ അനുവദിക്കില്ല. അതുകൊണ്ട് നമുക്ക് ഒന്നിച്ചുനില്‍ക്കാം. ബിജെപി സർക്കാർ വീഴും' - മമത വേദിയില്‍ വച്ച് പറഞ്ഞു.

Last Updated : Apr 22, 2023, 7:44 PM IST

ABOUT THE AUTHOR

...view details