ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ താന്‍ നിര്‍ദേശിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. 'അതെ, ഞാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്‍റെ നിര്‍ദേശത്തെ പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്നും' മമത മാധ്യമങ്ങളോട് വ്യക്തമാക്കി (Delhi Chief Minister Arvind Kejriwal). ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഇന്ത്യ മുന്നണി ഡല്‍ഹിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് മമത ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയെ നിര്‍ദേശിച്ചത് (Lok Sabha Election).
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയെ നിര്‍ദേശിച്ചതില്‍ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെയും പ്രതികരണം എന്താണെന്നത് എനിക്കറിയില്ലെന്നും മുതിര്‍ന്ന രാഷ്‌ട്രീയ നേതാവായ ഒരാള്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തണമെന്നതാണ് ബിഹാറിലെ ആര്‍ജെഡിയുവിന്‍റെയും ജെഡിയുവിന്‍റെയും അഭിപ്രായമെന്നും മമത ബാനര്‍ജി വ്യക്തമാക്കി (INDIA bloc). എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിച്ചത് മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന (Bengal CM Mamata Banerjee).