തന്‍റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം ഗ്ലോബല്‍ ഐക്കണ്‍ താരം പ്രിയങ്ക ചോപ്ര (Priyanka Chopra) സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. ഭര്‍ത്താവ് നിക്ക് ജൊനാസ് (Nick Jonas) അടങ്ങുന്ന ജൊനാസ് സഹോദരങ്ങളുടെ സംഗീത പരിപാടിയില്‍ (Jonas Brothers concert) പ്രിയങ്ക തന്‍റെ മകള്‍ മാല്‍തി മേരിയെയും (Malti Marie) കൂടെ കൂട്ടിയിരുന്നു.
ഇപ്പോഴിതാ അച്ഛന്‍ നിക്ക് ജൊനാസിന്‍റെ പ്രകടനം ആസ്വദിക്കുന്ന മാല്‍തിയുടെ ചിത്രങ്ങളും വീഡിയോകളും ആണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ജൊനാസ് ബ്രദേഴ്‌സിന്‍റെ സംഗീത പരിപാടിയില്‍ നിന്നുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുന്‍ നിരയില്‍ നിന്ന് സംഗീത പരിപാടി ആസ്വദിക്കുകയാണ് പ്രിയങ്കയും മകള്‍ മാല്‍തിയും.
സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ നിക്ക് മകള്‍ മാല്‍തിയെയും പ്രിയങ്കയെയും അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ 'വെന്‍ യു ലുക്ക് മീ ഇന്‍ ദി ഐയ്‌സ്' എന്ന ഗാനമാണ് നിക്ക് ആലപിക്കുന്നത്. മാല്‍തിയുടെ കയ്യില്‍ പിടിച്ച് മകളുടെ നെറുകയില്‍ ചുംബിക്കാനായി നിക്ക് അടുത്തു വരുമ്പോള്‍ പ്രിയങ്ക ചോപ്രയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു.
പിങ്ക് നിറമുള്ള വണ്‍ പീസ് വേഷത്തിലാണ് പ്രിയങ്ക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഈ ഔട്ട്‌ഫിറ്റില്‍ പ്രിയങ്ക വളരെ സുന്ദരിയായി കാണപ്പെട്ടു. ഒരു സ്ലിംഗ് ബാഗും താരം കയ്യില്‍ കരുതിയിരുന്നു. മകള്‍ മാല്‍തിയെ വെള്ള നിറമുള്ള വേഷമാണ് പ്രിയങ്ക അണിയിച്ചത്. ഒപ്പം ഒരു പിങ്ക് നിറമുള്ള ഹെഡ്‌ഫോണും മാല്‍തിയുടെ കുഞ്ഞു ചെവികളില്‍ അണിഞ്ഞിരുന്നു.