കേരളം

kerala

ETV Bharat / bharat

ഭരണഘടനയുടെ ആത്‌മാവ് എന്നും നിലനില്‍ക്കുമെന്ന് ഖാര്‍ഗെ ; അതിലെ ഓരോ വാക്കും ഉയര്‍ത്തപ്പെടുന്നതുവരെ മുന്നോട്ടെന്ന് രാഹുല്‍ - കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭരണഘടന നിർമാണ സഭയിലെ എല്ലാ മഹാന്‍മാരായ നേതാക്കളുടെയും വിലപ്പെട്ട സംഭാവനകൾ ഓർക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭരണഘടനയിലെ ഓരോ വാക്കും ഉയര്‍ത്തപ്പെടുന്നതുവരെ മുന്നോട്ട് പോകുമെന്ന് രാഹുല്‍ ഗാന്ധി

Will walk on road to unity till every word of Constitution is upheld  constitution day  Mallikarjun Kharge  Mallikarjun Kharge tweet on constitution day  Mallikarjun Kharge tweet  Rahul Gandhi  Rahul Gandhi tweet on constitution day  Rahul Gandhi tweet  ട്വീറ്റ് പങ്കുവച്ച് ഖാര്‍ഗെയും രാഹുലും  ഭരണഘടന ദിനത്തില്‍ ട്വീറ്റ് പങ്കുവച്ച് ഖാര്‍ഗെ  ഭരണഘടന നിർമാണ സഭ  ഭരണഘടന നിര്‍മാണ സഭ  Constituent Assembly  രാഹുല്‍ ഗാന്ധി  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ  നവംബർ 26
'ഭരണഘടനയുടെ ആത്‌മാവ് എപ്പോഴും നിലനില്‍ക്കും'; ഭരണഘടന ദിനത്തില്‍ ട്വീറ്റ് പങ്കുവച്ച് ഖാര്‍ഗെയും രാഹുലും

By

Published : Nov 26, 2022, 4:02 PM IST

ന്യൂഡല്‍ഹി : ഭരണഘടന ജീവിക്കാനുള്ള ഉപാധിയാണെന്നും അതിന്‍റെ ആത്മാവ് എല്ലായ്‌പ്പോഴും അതേപടി നിലനിൽക്കുമെന്നുമുള്ള ഡോ. ബിആര്‍ അംബേദ്‌കറിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭരണഘടന ദിനത്തില്‍ (നവംബര്‍ 26) പങ്കുവച്ച ട്വീറ്റിലാണ് ഖാര്‍ഗെ ഭരണഘടനയെയും അതിന്‍റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ മഹാന്‍മാരെയും കുറിച്ച് പറഞ്ഞത്. 'ഭരണഘടന അഭിഭാഷകരുടെ ഒരു രേഖ മാത്രമല്ല, അത് ജീവിക്കാനുള്ള ഉപാധിയാണ്, അതിന്‍റെ ആത്മാവ് എപ്പോഴും അതേപടി നിലനിൽക്കും.

ഭരണഘടന നിർമാണ സഭയിലെ എല്ലാ മഹാന്‍മാരായ നേതാക്കളുടെയും വിലപ്പെട്ട സംഭാവനകൾ ഞങ്ങൾ ഓർക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഭരണഘടന ദിനത്തിൽ ആശംസകൾ' - ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഭരണഘടനയിലെ ഓരോ വാക്കും ഉയര്‍ത്തപ്പെടുന്നതുവരെ മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്‌തു.

'ഐക്യത്തിലേക്കുള്ള പാതയിൽ സഞ്ചരിക്കാൻ ബാബാസാഹിബ് ആഹ്വാനം ചെയ്‌തു. നമ്മുടെ ഭരണഘടനയുടെ ഓരോ വാക്കും ഉയർത്തപ്പെടുകയും ഓരോ പൗരനും നീതി കൊണ്ട് സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതുവരെ ഞാൻ ആ വഴിയിലൂടെ വളരെക്കാലം നടക്കും' - രാഹുല്‍ ഗാന്ധി കുറിച്ചു. 2015 മുതലാണ് നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നത്. നേരത്തെ ഈ ദിനം നിയമ ദിനമായി ആചരിച്ചിരുന്നു.

1949-ൽ ഭരണഘടന നിര്‍മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്‍റെ ഓർമയ്ക്കായാണ് ഈ ദിവസം പ്രത്യേകമായി ആചരിക്കുന്നത്.

ABOUT THE AUTHOR

...view details