മുംബൈ: ആര്യന്‍ ഖാന്‍ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡയെ മാറ്റിയെന്ന അവകാശവാദവുമായി മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്. ട്വിറ്ററിലൂടെയായിരുന്നു എന്‍സിപി നേതാവിന്‍റെ പ്രതികരണം.
'ആര്യന്‍ ഖാന്‍റേത് ഉള്‍പ്പെടെ അഞ്ച് കേസുകളില്‍ നിന്ന് സമീര്‍ വാങ്കഡയെ മാറ്റി. 26 കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഇത് തുടക്കം മാത്രമാണ്. വ്യവസ്ഥയെ ശുദ്ധീകരിയ്ക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, അത് ഞങ്ങള്‍ ചെയ്യും,' മാലിക് ട്വീറ്റ് ചെയ്‌തു.
എന്നാല്‍ മാലിക്കിന്‍റെ വാദങ്ങളെ തള്ളി സമീര്‍ വാങ്കഡെ രംഗത്തെത്തി. തന്നെ കേസന്വേഷണത്തില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് വാങ്കഡെ പറഞ്ഞു. സെന്‍ട്രല്‍ ഏജന്‍സി കേസ് അന്വേഷിയ്ക്കണമെന്ന് താന്‍ കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു എന്നാണ് വാങ്കഡെയുടെ വിശദീകരണം.
ഡല്‍ഹി എന്‍സിബിയിലെ പ്രത്യേക അന്വേഷണ സംഘമാണ് ആര്യന്‍ ഖാന്‍റേയും സമീര്‍ ഖാന്‍റേയും കേസ് അന്വേഷിയ്ക്കുന്നത്. ഡല്‍ഹിയിലേയും മുംബൈയിലേയും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഏകോപനമാണ് ഉണ്ടായതെന്നും സമീര്‍ വാങ്കഡെ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.
Read more: സമീര്‍ വാങ്കഡെയ്ക്ക് സ്ഥാന ചലനം, ആര്യന്‍ ഖാനെതിരായ കേസ് അന്വേഷണത്തിന് പുതിയ സംഘം