ബെംഗളൂരു : ബന്നാർഘട്ട എഎംസി കോളജിലെ ഹോസ്റ്റൽ ശുചിമുറിയില്‍ മലയാളി വിദ്യാര്‍ഥിയെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ബുധനാഴ്‌ചയാണ് സംഭവം. ബെംഗളൂരു-ബന്നാർഘട്ട മെയിൻ റോഡിലെ എഎംസി എഞ്ചിനീയറിങ് കോളജിൽ സിഇഎസ് ഒന്നാം വർഷ വിദ്യാര്‍ഥി നിതിന്‍ (19) ആണ് ആത്‌മഹത്യ ചെയ്‌തത്. ഡിസംബർ ഒന്നിനാണ് വിദ്യാര്‍ഥി കോളജില്‍ ചേര്‍ന്നത്.
മലയാളി വിദ്യാര്‍ഥി ബെംഗളൂരുവിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍ - ബെംഗളൂരു
എഎംസി എഞ്ചിനീയറിങ് കോളജിൽ സിഇഎസ് ഒന്നാം വർഷ വിദ്യാര്‍ഥി നിതിന്‍ ആണ് ആത്‌മഹത്യ ചെയ്‌തത്. ഡിസംബർ ഒന്നിനാണ് നിതിന്‍ കോളജില്‍ ചേര്‍ന്നത്
![മലയാളി വിദ്യാര്‍ഥി ബെംഗളൂരുവിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍ Kerala Native Student Committed suicide in Hostel Toilet in Bengaluru Malayali Student Committed suicide Malayali Student Committed suicide in Bengaluru Malayali Student Committed suicide in Hostel ആത്‌മഹത്യ ചെയ്‌ത നിലയില്‍ മലയാളി വിദ്യാര്‍ഥി സിഇഎസ് എഎംസി എഞ്ചിനീയറിങ് കോളജ് നിതിന്‍ ബെംഗളൂരു ബന്നാർഘട്ട പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17213015-thumbnail-3x2-kk.jpg)
ആത്‌മഹത്യ ചെയ്‌ത നിലയില്‍
ഇന്നലെ ഉച്ചയോടെ ഹോസ്റ്റലിലെ മുറിക്കുള്ളില്‍ കയറി വാതിലടച്ച നിതിനെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് സഹപാഠി വാതിലില്‍ തട്ടി വിളിച്ചു. അകത്തുനിന്ന് പ്രതികരണം ഇല്ലാതെ വന്നതോടെ സഹപാഠി വിവരം ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയായിരുന്നു. ഹോസ്റ്റല്‍ അധികൃതര്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് ശുചിമുറിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്നാർഘട്ട പൊലീസ് ഇൻസ്പെക്‌ടറും ഡിവൈഎസ്‌പി ലക്ഷ്‌മീനാരായണനും സ്ഥലത്തെത്തി പരിശോധന നടത്തി.