കോഴിക്കോട്:ദുരന്ത ഭൂമിയായ ഉത്തരാഖണ്ഡിലെ ജോഷിമഠിലേക്ക് ആഹാര സാധനങ്ങളുമായി തിരിച്ച മലയാളി വൈദികൻ വാഹനാപകടത്തില്‍ മരിച്ചു. ചക്കിട്ടപ്പാറ സ്വദേശി മെൻവിൻ എബ്രഹാം പളളിത്താഴത്താണ് (37) മരിച്ചത്. ബിജ്നോർ ഇടവകയിലെ ഫാദറായ മെൽവിൻ 25 കുടുംബങ്ങൾക്കുള്ള റേഷൻ സാധനങ്ങളുമായാണ് ജീപ്പിൽ ഒറ്റക്ക് ജോഷിമഠിലേക്ക് തിരിച്ചത്.
ജോഷിമഠിലെ ദുരിത മേഖലയില്‍ ഭക്ഷണം എത്തിച്ച് മടങ്ങിയ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു - accident death
ചക്കിട്ടപ്പാറ സ്വദേശി മെൻവിൻ എബ്രഹാം പളളിത്താഴത്താണ് (37) മരിച്ചത്. 320 കി.മീ മലകൾ താണ്ടിയായിരുന്നു യാത്ര. ഇതേ കുറിച്ച് വിവരിക്കുന്ന വീഡിയോയും മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു.
വാഹനാപകടത്തില്‍ മരിച്ച മെൻവിൻ എബ്രഹാം പളളിത്താഴത്ത്(37)
320 കി.മീ മലകൾ താണ്ടിയായിരുന്നു യാത്ര. ഇതേ കുറിച്ച് വിവരിക്കുന്ന വീഡിയോയും മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു. കാലാവസ്ഥ മോശമായതിനെ തുടർന്ന് വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സൈനികരാണ് മെൽവിന്‍റെ മൃതദേഹം മലയിടുക്കിൽ നിന്നും കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ വൈദികന്‍റെ സഹോദരനും മാതൃസഹോദരനും സ്ഥലത്തെത്തി. കോഴിക്കോട് നിന്ന് നാളെ 15 പേര്‍ നാളെ ബിജ്‌നോറിലെത്തും. ബിജ്‌നോര്‍ ഇടവകയിലാണ് മൃതദേഹം സംസ്‌കരിക്കുക.