ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / bharat

Malayali nursing student cheating case പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; മലയാളി നഴ്‌സിങ് വിദ്യാർഥി മംഗളൂരുവിൽ പിടിയിൽ - മലയാളി മംഗളൂരുവിൽ പിടിയിൽ

Malayali arrested in Mangaluru : പൊലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ ഇടുക്കി പള്ളിവാസൽ സ്വദേശി ബെനഡിക്‌ട് സാബു പിടിയിൽ. മംഗളൂരുവിലെ നഴ്‌സിങ് കോളജില്‍ ഒന്നാം വർഷ വിദ്യാർഥിയാണ് പ്രതി.

Malayali nursing student arrested  Malayali nursing student arrested in cheating case  Cheating case malayali nursing student arrested  cheating case Nursing student from Kerala arrested  Nursing student from Kerala arrested  Malayali arrested in Mangaluru  cheating case malayali arrested karnataka  malayali arrested in karnataka  malayali arrested mangaluru  cheating case mangaluru  Malayali arrested in Mangaluru  പൊലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന തട്ടിപ്പ്  പൊലീസ് ഉദ്യോഗസ്ഥൻ തട്ടിപ്പ്  കർണാടകയിൽ മലയാളി അറസ്റ്റിൽ  പൊലീസ് എന്ന പേരിൽ തട്ടിപ്പ്  പൊലീസ് എന്ന പേരിൽ തട്ടിപ്പ് പ്രതി പിടിയിൽ  മലയാളി മംഗളൂരുവിൽ പിടിയിൽ  പൊലീസ് എന്ന വ്യാജേന തട്ടിപ്പ്
Malayali nursing student cheating case
author img

By

Published : Aug 21, 2023, 9:10 AM IST

Updated : Aug 21, 2023, 12:18 PM IST

മംഗളൂരു : പൊലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ മലയാളി മംഗളൂരുവിൽ പിടിയിലായി (Malayali arrested in Mangaluru). മംഗളൂരുവിലെ നഴ്‌സിങ് കോളജില്‍ ഒന്നാം വർഷ വിദ്യാർഥിയായ ബെനഡിക്‌ട് സാബു (25) ആണ് പിടിയിലായത് (nursing student arrested in cheating case). ഇടുക്കി (Idukki) പള്ളിവാസൽ (Pallivasil) സ്വദേശിയാണ് ഇയാൾ.

ഉർവ പൊലീസാണ് (Urva Police) പ്രതിയെ പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പലരെയും ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മംഗളൂരുവിലെ നഴ്‌സിങ് കോളജിൽ നടന്ന ബോധവത്‌കരണ പരിപാടിയിലാണ് പൊലീസിന് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചത്. പിന്നാലെ പൊലീസ് അന്വേഷണം നടത്തുകയും ഇയാൾ വ്യാജ പൊലീസുകാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തു.

ഇയാളുടെ പക്കൽ നിന്നും റോ ഏജൻസി (RAW), കേരള പൊലീസ് (Kerala Police), കൃഷിവകുപ്പ് (Agriculture Department), കർഷകക്ഷേമ വകുപ്പ് (Farmers Welfare Department Kerala) എന്നിവയുടെ വ്യാജ ഐഡി കാർഡുകൾ കണ്ടെടുത്തു. ഇത് കൂടാതെ, പിഎസ്ഐ യൂണിഫോം (PSI uniform), പൊലീസ് ഷൂ (police shoes), ലോഗോ (logo), മെഡൽ (medal), ബെൽറ്റ് (belt), തൊപ്പി (cap), ഒരു ലാപ്ടോപ്പ് (laptop), രണ്ട് മൊബൈലുകൾ (mobiles) എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കബളിപ്പിക്കപ്പെട്ട ആർക്കും ഉർവ പൊലീസ് സ്റ്റേഷനുമായോ സിറ്റി പൊലീസുമായോ ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു.

ടൂർ പാക്കേജിന്‍റെ പേരിൽ തട്ടിപ്പ് (Money fraud in Thrissur) : തൃശൂരില്‍ ടൂർ പാക്കേജിന്‍റെ പേരിൽ പണം തട്ടിയെടുത്ത കേസിൽ യുവതി പിടിയിലായിരുന്നു. അന്തിക്കാട് സ്വദേശിയായ ജീന ജെയ്‌മോനെയാണ് (40) വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. തൃശൂര്‍ നഗരത്തിൽ പ്രവർത്തിച്ച് വന്നിരുന്ന 'എക്‌സലന്‍റ് ഇന്ത്യ ഹോളിഡേയ്‌സ്' എന്ന സ്ഥാപനത്തിന്‍റെ പേരില്‍ ആയിരുന്നു യുവതി തട്ടിപ്പ് നടത്തിവന്നിരുന്നത്.

വിദേശത്തേക്ക് ഉള്‍പ്പെടെ ടൂർ കൊണ്ട് പോകാമെന്ന് പറഞ്ഞ് പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പരസ്യങ്ങൾ നല്‍കിയായിരുന്നു തട്ടിപ്പ്. പരസ്യം കണ്ട് സമീപിച്ച ആളുകളിൽ നിന്നും പണം കൈക്കലാക്കി വഞ്ചിക്കുകയായിരുന്നു. പണം നഷ്‌ടപ്പെട്ടവരുടെ പരാതിയെ തുടര്‍ന്നാണ് യുവതിയെ പിടികൂടിയത്. സമാന രീതിയിലുള്ള പത്തോളം കേസുകളിൽ ജീന പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.

Read more :ടൂർ പാക്കേജിന്‍റെ പേരിൽ പണം തട്ടിപ്പ്; തൃശൂരിൽ യുവതി പിടിയിൽ

ഹൈക്കോടതി ജഡ്‌ജിയെന്ന പേരിൽ തട്ടിപ്പ് : മുംബൈ ഹൈക്കോടതി ജഡ്‌ജിയെന്ന വ്യാജേന തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെ കൊച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. മഹാരാഷ്ട്ര നാഗ്‌പൂർ സ്വദേശിയായ ഹിമാലയ് മാരുതി ദേവ്കോട്ട് (24) എന്നയാളെയാണ് മുനമ്പം പൊലീസ് പിടികൂടിയത്. ജഡ്‌ജിയാണെന്ന് വിശ്വസിപ്പിച്ച ശേഷം റിസോർട്ടിൽ മുറിയെടുത്ത് താമസിക്കുകയും പണം കൊടുക്കാതെ മുങ്ങാൻ ശ്രമിക്കുകയുമായിരുന്നു. പണം നൽകാതെ മുങ്ങാൻ ശ്രമിച്ച സംഘത്തെ റിസോർട്ടുടമ തടഞ്ഞുവച്ചു. തുടർന്ന്, പൊലീസിൽ വിവരം അറിയിച്ചു.

മുംബൈ ഹൈക്കോടതി ജഡ്‌ജ്‌ എന്ന ബോർഡ് ഘടിപ്പിച്ച് ബീക്കൺ ലൈറ്റ് ഉള്ള ഇന്നോവ കാറിലാണ് ഇയാൾ ചെറായി ബീച്ച് റിസോർട്ടിൽ എത്തിയത്. മൂന്ന് യുവാക്കളും പ്രതിയോടൊപ്പമുണ്ടായിരുന്നു. ഫ്രീലാൻസ് ഫോട്ടോഗ്രഫി സ്ഥാപനം നടത്തുന്ന തങ്ങളെ ജുഡീഷ്യൽ ഓഫിസറാണെന്ന് അവകാശപ്പെട്ട് ഫോട്ടോഷൂട്ട് നടത്താനാണ് പ്രതി ബന്ധപ്പെട്ടതെന്നും വാഹനം അയച്ചു തന്ന് കൂടെ കൂട്ടുകയായിരുന്നു എന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്.

Read more :ഹൈക്കോടതി ജഡ്‌ജിയെന്ന വ്യാജേന തട്ടിപ്പ് നടത്താന്‍ ശ്രമം; നാഗ്‌പൂര്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍

Last Updated : Aug 21, 2023, 12:18 PM IST

ABOUT THE AUTHOR

...view details