കേരളം

kerala

ETV Bharat / bharat

ആര്‍ മഹേന്ദ്രൻ അടക്കം എംഎൻഎം വിട്ട 200 പേര്‍ ഡിഎംകെയില്‍ ചേര്‍ന്നു - R Mahendran joins DMK

കൊങ്ങുനാട് മേഖലയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാൻ മഹേന്ദ്രനിലൂടെ സാധിക്കുമെന്ന് സ്റ്റാലിൻ.

Kamal Haasan  R Mahendran  DMK  ഡിഎംകെ  എംഎൻഎം  മക്കള്‍ നീതി മയ്യം  ആര്‍ മഹേന്ദ്രൻ ഡിഎംകെയില്‍ ചേര്‍ന്നു  R Mahendran joins DMK  ക​മ​ൽ​ഹാ​സ​ൻ
ആര്‍ മഹേന്ദ്രൻ അടക്കം എംഎൻഎം വിട്ട 200 പേര്‍ ഡിഎംകെയില്‍ ചേര്‍ന്നു

By

Published : Jul 9, 2021, 9:05 AM IST

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മക്കള്‍ നീതി മയ്യത്തില്‍ നിന്നും രാജിവച്ച ആര്‍ മഹേന്ദ്രൻ ഡിഎംകെയില്‍ ചേര്‍ന്നു. മഹേന്ദ്രനെ കൂടാതെ എംഎൻഎം വിട്ട 200 പേരും പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് വച്ചാണ് എല്ലാവരും പാര്‍ട്ടിയില്‍ ചേര്‍ന്നത്.

തെരഞ്ഞെടുപ്പിന് മുൻപ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നെങ്കില്‍ കൊങ്ങുനാട് മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഡിഎംകെ നേടുമായിരുന്നുവെന്ന് പുതിയ അംഗങ്ങളെ സ്വീകരിച്ച് നടത്തിയ പ്രസംഗത്തില്‍ സ്റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ മഹേന്ദ്രൻ ഡിഎംകെയില്‍ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മഹേന്ദ്രന്‍റെ വരവോട് കൂടി കൊങ്ങുനാട് മേഖലയില്‍ കൂടുതല്‍ സ്വാധീനം നേടിയെടുക്കാൻ പാര്‍ട്ടിക്ക് സാധിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞടുപ്പിലെ കൂട്ടത്തോൽവിയോടെ മക്കൾ നീതിമയ്യത്തില്‍ നിന്നും കൂട്ട രാജിയാണുണ്ടായത്. പാ​ർ​ട്ടി​ക്ക​ക​ത്ത്​ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നും ക​മ​ൽ​ഹാ​സ​നെ ഒ​രു വി​ഭാ​ഗ​മാ​ളു​ക​ൾ തെ​റ്റാ​യ പാ​ത​യി​ലാ​ണ്​ ന​യി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ചാ​ണ് എംഎൻഎം മുൻ വൈസ് പ്രസിഡന്‍റ് കൂടിയായ ആർ മഹേന്ദ്രൻ ​രാ​ജിവച്ചത്. മഹേന്ദ്രനെ ''വഞ്ചകൻ'' എന്ന് വിളിച്ച കമൽഹാസൻ അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും സ്വയം ഒഴിഞ്ഞു പോയത്‌ നന്നായിയെന്നുമാണ് പ്രതികരിച്ചത്.

Also Read: പാർട്ടിയിൽ നിന്നും രാജി വച്ചു; ആർ മഹേന്ദ്രൻ വഞ്ചകനെന്ന് കമൽഹാസൻ

ABOUT THE AUTHOR

...view details