ആരാധകര്‍ കാത്തിരിക്കുകയാണ് പ്രഭാസിന്‍റെ (Prabhas) 'സലാര്‍ ഭാഗം 1 - സീസ്‌ഫയറി'നായി (Salaar: Part 1 - Ceasefire). അടുത്തിടെ 'സലാറിന്‍റെ' ആദ്യ ടീസര്‍ റിലീസ് ചെയ്‌തിരുന്നു (Salaar Teaser). ഇതോടെ 'സലാറി'നായുള്ള ആരാധകരുടെ ആകാംക്ഷ വര്‍ദ്ധിച്ചു. ശേഷം ട്രെയിലറിനായുള്ള കാത്തിരിപ്പിലായി ആരാധകര്‍.
ഇപ്പോഴിതാ 'സലാര്‍' ട്രെയിലര്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഡിസംബര്‍ 1നാണ് 'സലാര്‍' ട്രെയിലര്‍ റിലീസ് ചെയ്യുക (Salaar Trailer Release). ദീപാവലിയോടനുബന്ധിച്ച് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് (Hombale Films) ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രത്തില്‍ നിന്നുള്ള പ്രഭാസിന്‍റെ പുതിയ പോസ്‌റ്ററിനൊപ്പമായിരുന്നു നിര്‍മാതാക്കളുടെ പുതിയ പ്രഖ്യാപനം.
'വലിയ ആഘോഷത്തിന് തയ്യാറാകൂ. സലാര്‍ ഭാഗം 1 - സീസ്‌ഫയര്‍' ട്രെയിലർ ഡിസംബർ 1ന് രാത്രി 7:19ന് റിലീസ് ചെയ്യും. എല്ലാവർക്കും ദീപാവലി ആശംസകൾ!. നിങ്ങളുടെ കലണ്ടറുകളില്‍ ഈ തീയതി അടയാളപ്പെടുത്തുക'.
Also Read:സലാർ വരുന്നത് ഞെട്ടിക്കാൻ തന്നെ, സിനിമയ്ക്കായി വാങ്ങിയത് 750 വാഹനങ്ങള്‍
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. ശ്രുതി ഹാസൻ (Shruti Haasan) നായികയായും എത്തുന്നു. ജഗപതി ബാബു (Jagapathi Babu) സുപ്രധാന വേഷത്തിലും എത്തും.
'സലാറി'ന്‍റെ ആക്ഷന്‍ സീക്വന്‍സുകളെ കുറിച്ചുള്ള ഒരു വാര്‍ത്ത അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മാതാക്കള്‍ ജീപ്പുകള്‍, ടാങ്കുകള്‍, ട്രക്കുകള്‍ ഉള്‍പ്പടെ 750ലധികം വാഹനങ്ങള്‍ വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്.