ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷൂ നിര്‍മാണ ഫാക്ടറിയില്‍ വൻ തീപിടിത്തം. ഉദ്യോഗ് നഗറിലുള്ള ഷൂ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല.
തിങ്കളാഴ്‌ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയുടെ 24 യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.