റായ്‌പൂർ: തെലങ്കാന - ഛത്തീസ്‌ഗഡ് അതിർത്തിയിൽ സിആർപിഎഫ് കമാൻഡോ സംഘവും നക്‌സലൈറ്റുകളും തമ്മിലുണ്ടായ വെടിവെയ്‌പ്പില്‍ നക്‌സല്‍ കമാൻഡർ കൊല്ലപ്പെട്ടതായി സൂചന. സുരക്ഷ സേന നടത്തുന്ന വൻ നക്‌സൽ വിരുദ്ധ ഓപ്പറേഷനിടെയാണ് വെടിവെയ്‌പ്പുണ്ടായത്. കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) ടീമിലെ ഉദ്യോഗസ്ഥർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
സുക്‌മ- തെലങ്കാന അതിർത്തിയിൽ വെടിവയ്‌പ്പ്; നക്‌സലൈറ്റ് കമാൻഡർ ഹിദ്‌മ കൊല്ലപ്പെട്ടതായി സൂചന - ഹിദ്‌മ കൊല്ലപ്പെട്ടു
സുക്‌മ ജില്ലയുടെ അന്തർസംസ്ഥാന അതിർത്തികളിൽ സിആർപിഎഫ്, ജംഗിൾ വാർഫെയർ കമാൻഡോ യൂണിറ്റ് കോബ്ര, ഛത്തീസ്‌ഗഡ് പൊലീസ്, തെലങ്കാന സംസ്ഥാന പൊലീസിന്‍റെ ഗ്രേഹൗണ്ട്‌സ് എന്നിവരടങ്ങുന്ന സംഘമാണ് നക്‌സല്‍ വിരുദ്ധ ഓപ്പറേഷനില്‍ ഏർപ്പെട്ടിരുന്നത്.
തെലങ്കാന അതിർത്തിയോട് ചേർന്ന് ഛത്തീസ്‌ഗഡിലെ ബിജാപൂർ, സുക്‌മ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന ഫോർവേഡ് ഓപ്പറേറ്റിങ് ബേസിലേക്ക് എത്തിയ സിആർപിഎഫ് കോബ്ര ടീമിലെ ഉദ്യോഗസ്ഥർ ഹെലികോപ്‌റ്ററിൽ നിന്ന് ഇറങ്ങുമ്പോൾ നക്‌സലൈറ്റുകൾ വെടിവെയ്ക്കുകയായിരുന്നു. സുക്‌മ ജില്ലയുടെ അന്തർസംസ്ഥാന അതിർത്തികളിൽ സിആർപിഎഫ്, ജംഗിൾ വാർഫെയർ കമാൻഡോ യൂണിറ്റ് കോബ്ര, ഛത്തീസ്‌ഗഡ് പൊലീസ്, തെലങ്കാന സംസ്ഥാന പൊലീസിന്‍റെ ഗ്രേഹൗണ്ട്‌സ് എന്നിവരടങ്ങുന്ന സംഘമാണ് നക്‌സല്‍ വിരുദ്ധ ഓപ്പറേഷനില്‍ ഏർപ്പെട്ടിരുന്നത്. അതേസമയം വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടത്, പിടികൂടാൻ 45 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള നക്‌സൽ കമാൻഡറായ ഹിദ്‌മയാണെന്നാണ് സൂചന.