കേരളം

kerala

ETV Bharat / bharat

കൈക്കൂലി കേസില്‍ മഹുവ മൊയ്ത്ര നാളെ ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുൻപിൽ, ദർശൻ ഹിരാനന്ദാനിയെ ക്രോസ് വിചാരണ ചെയ്യണമെന്ന് എം പി - ദർശൻ ഹിരാനന്ദാനി

Mahua Moitra Bribe Case Updation കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ദർശൻ ഹിരാനന്ദാനിയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് എത്തിക്‌സ് കമ്മിറ്റി ചെയർമാനയച്ച കത്ത് എക്‌സിൽ പങ്കിട്ട് മഹുവ മൊയ്ത്ര

Mahua Moitra  bribe case mahua  Mahua Moitra Bribe Case  Lok Sabha Ethics Committee  Mahua Moitra twitter post  കൈക്കൂലി കേസ്  മഹുവ മൊയ്ത്ര  ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി  ദർശൻ ഹിരാനന്ദാനി  മഹുവ മൊയ്ത്ര എക്‌സ് പോസ്‌റ്റ്
Mahua Moitra to appear before Lok Sabha Ethics Committee

By ETV Bharat Kerala Team

Published : Nov 1, 2023, 12:12 PM IST

ന്യൂഡൽഹി : കൈക്കൂലി ആരോപണം നേരിടുന്ന തൃണമൂൽ എംപി മഹുവ മൊയ്ത്ര (Mahua Moitra) ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് (Lok Sabha Ethics Committee) മുൻപിൽ ഹാജരാകും. നാളെ (നവംബർ 2) നാണ് മഹുവയോട് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, പണമിടപാട് കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങളിൽ വ്യവസായി ദർശൻ ഹിരാനന്ദാനിയെയും പരാതിക്കാരനായ അഡ്വക്കേറ്റ് ജയ് ദേഹാദ്രൈയേയും ക്രോസ് വിസ്‌താരം ചെയ്യാനും മഹുവ അനുമതി തേടി.

ക്രോസ് വിസ്‌താരം ആവശ്യപ്പെട്ട് എത്തിക്‌സ് കമ്മിറ്റി ചെയർമാനും ബി ജെ പി എം.പിയുമായ വിനോദ് കുമാർ സോങ്കറിന് അയച്ച കത്തിന്‍റെ പകർപ്പ് മഹുവ തന്നെ തന്‍റെ ഔദ്യോഗിക എക്‌സ് പേജിൽ പങ്കിട്ടിരുന്നു. ദുബെയും ദേഹാദ്രൈയും ഉന്നയിക്കുന്ന തെറ്റായതും അപകീർത്തികരവുമായ ആരോപണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ ന്യായമായ വാദം കേൾക്കാനുള്ള അവസരം നൽകണമെന്ന് മഹുവ കത്തിൽ പറഞ്ഞു. ബിജെപി എംപിയും പരാതിക്കാരിയായ ദേഹാദ്രൈയും വാക്കാൽ തെളിവ് നൽകാൻ ഒക്‌ടോബർ 26ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു.

ഒക്‌ടോബർ 31 ന് കമ്മറ്റിക്ക് മുൻപിൽ ഹാജരാകാൻ മഹുവയ്‌ക്ക് സമൻസ് നൽകിയിരുന്നെങ്കിലും നവംബർ 5ന് ശേഷം മാത്രമേ ഹാജരാകാൻ കഴിയൂ എന്ന് അവർ പാനലിനെ അറിയിക്കുകയായിരുന്നു. ബിജെപി ഉന്നയിച്ച കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ടാണ് അടുത്തിടെ മഹുവ മൊയ്‌ത്ര വിവാദത്തിലാകുന്നത്. മഹുവ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭ സ്‌പീക്കർ ഓം ബിർലയ്ക്കും ഐടി മന്ത്രിയ്‌ക്കും അശ്വനി വൈഷ്‌ണവിനും കത്തയച്ചിരുന്നു. വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണവും പാരിതോഷികങ്ങളും കൈപ്പറ്റിയ ശേഷം ലോക്‌സഭ വെബ്‌സൈറ്റിലേക്ക് പ്രവേശനം നൽകി എന്നതാണ് എംപിക്കെതിരായ ആരോപണം.

ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചെന്ന് മഹുവ :അതേസമയം, ഇന്നലെ(ഒക്‌ടോബർ 31) കേന്ദ്ര സർക്കാർ തന്‍റെ ഐഫോണും ഇമെയിൽ ഐഡിയും ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നതായി ആപ്പിൾ കമ്പിന മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നതായി മഹുവ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ആപ്പിൾ അയച്ച സന്ദേശത്തിന്‍റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് സർക്കാരിനെതിരെ മഹുവ സമൂഹ മാധ്യത്തിൽ പ്രതികരിച്ചത്. കേന്ദ്ര സർക്കാരിന്‍റെ ഭയം കാണുമ്പോൾ സഹതാപം തോന്നുന്നുവെന്ന് എം പി ആഭ്യന്തര മന്ത്രാലയത്തിനെ ടാഗ് ചെയ്‌ത പോസ്‌റ്റിൽ കുറിച്ചിരുന്നു.

Read More :Mahua Moitra phone hack allegation 'കേന്ദ്ര സർക്കാരിന്‍റെ ഭയത്തിൽ സഹതാപം', ഫോണും ഇമെയിലും ചോർത്താൻ ശ്രമിച്ചെന്ന് മഹുവ മൊയ്‌ത്ര എം പി

ABOUT THE AUTHOR

...view details