പുതുച്ചേരി: മാഹിയിൽ എല്ലാ തരം മദ്യങ്ങൾക്കും 20 ശതമാനം വില വർധിപ്പിച്ച് പുതുച്ചേരി സർക്കാർ. ജൂലൈ 15 മുതൽ തന്നെ വില വർധനവ് പ്രാബല്യത്തിൽ വരുമെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു.
Also Read:ഐപിഎസില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്: തമിഴ്‌നാട് ബിജെപി അധ്യക്ഷനായി കെ. അണ്ണാമലൈ
എക്‌സൈസ് വരുമാനത്തിൽ ഗുരുതരമായ കുറവ് ഉണ്ടായതിന് പിന്നാലെയാണ് കേന്ദ്രഭരണ പ്രദേശത്തെ എല്ലാ ബ്രാൻഡ് മദ്യ ഉത്പന്നങ്ങൾക്കും 20 ശതമാനം എക്‌സൈസ് തീരുവ ചുമത്തിയത്.
Also Read:തമിഴ്‌നാട്ടിൽ സ്‌കൂൾ അഡ്‌മിഷന് ടി.സി ആവശ്യമില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ
വില വർധനവിലൂടെ സർക്കാരിന് പ്രതിവർഷം 250 കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുകയെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ടി. സുധാകർ അറിയിച്ചു. പുതുച്ചേരി സർക്കാരിന്‍റെ പ്രധാന വരുമാന മാർഗമാണ് എക്‌സൈസ് വരുമാനം.