മുംബൈ:1040 മെട്രിക് ടൺ കയറ്റുമതി ഓർഡർ നടപ്പിലാക്കി മഹേശ്വരി ലോജിസ്റ്റിക്സ് ലിമിറ്റഡ്. ലോജിസ്റ്റിക് സേവനങ്ങൾ നൽകൽ, കോക്കിംഗ് ഇതര കൽക്കരി വിതരണം, ക്രാഫ്റ്റ് പേപ്പർ നിർമാണം, വിവിധതരം പേപ്പറുകളിൽ വ്യാപാരം എന്നിവയിൽ മഹേശ്വരി ലോജിസ്റ്റിക്സ് ലിമിറ്റഡ് ഏർപ്പെട്ടിരിക്കുന്നു. നേരത്തെ 650.567 മെട്രിക് ടൺ കയറ്റുമതി ഓർഡർ മഹേശ്വരി ലോജിസ്റ്റിക്സ് ലിമിറ്റഡ് നടപ്പിലാക്കിയിരുന്നു. മഹേശ്വരി ലോജിസ്റ്റിക്‌സിന് വളരെ മികച്ച രീതിയിലുള്ള മാനേജുമെന്‍റ് ടീം ഉണ്ട്. ഇത് ഉയർന്ന ഗുണനിലവാരമുള്ളതും പുതിയ ക്ലയന്‍റുകളുടെ കൂട്ടിച്ചേർക്കലിനും സഹായിക്കുന്നു.
1040 മെട്രിക് ടൺ കയറ്റുമതി ഓർഡർ നടപ്പിലാക്കി മഹേശ്വരി ലോജിസ്റ്റിക്‌സ് - 1040 മെട്രിക് ടൺ കയറ്റുമതി ഓർഡർ നടപ്പിലാക്കി മഹേശ്വരി ലോജിസ്റ്റിക്‌സ്
നേരത്തെ 650.567 മെട്രിക് ടൺ കയറ്റുമതി ഓർഡർ മഹേശ്വരി ലോജിസ്റ്റിക്സ് ലിമിറ്റഡ് നടപ്പിലാക്കിയിരുന്നു.
Also Read:യാസ് ചുഴലിക്കാറ്റ്: ഒഡീഷയിലും പശ്ചിമ ബംഗാളിലും ഇന്ത്യൻ നാവികസേന നിലയുറപ്പിച്ചു
ഗുജറാത്തിലെയും രാജസ്ഥാനിലെയും സിമന്‍റ് നിർമാതാക്കൾക്കായി ഏറ്റവും വലിയ സംഘടിത ലോജിസ്റ്റിക് സേവന ദാതാക്കളിൽ ഒരാളാണ് മഹേശ്വരി ലോജിസ്റ്റിക്‌സ്. 100 ശതമാനം മാലിന്യ പേപ്പറുകളും പുനരുപയോഗം ചെയ്ത് ക്രാഫ്റ്റ് പേപ്പർ നിർമാണത്തിലേക്ക് വൈവിധ്യവത്കരിക്കുന്നതിനായി, മാലിന്യ പേപ്പർ ശേഖരണത്തിന് സ്വന്തമായി കേന്ദ്രങ്ങളുണ്ട്. പ്ലാസ്റ്റിക് നിരോധനം ക്രാഫ്റ്റ് പേപ്പർ നിർമാതാക്കൾക്ക് വലിയ പ്രയോജനമാണ് സൃഷ്‌ടിച്ചത്. ആറ് സംസ്ഥാനങ്ങളിലെ 25 ഓഫീസുകളുടെ ശൃംഖലയിൽ പരിചയസമ്പന്നരും യുവ മാനേജ്മെന്‍റ് സംഘവും മഹേശ്വരി ലോജിസ്റ്റിക്‌സ് ലിമിറ്റഡിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാനിയാണ്.