Mahesh Babu paid tribute to his father: തന്‍റെ പിതാവിനെ ആദരിച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു. അച്ഛന്‍റെ ജന്മദിനത്തിൽ തന്‍റെ പുതിയ സിനിമയുടെ ടൈറ്റിലും ടീസറും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മഹേഷ് ബാബു. 'ഇന്ന് കൂടുതൽ സവിശേഷമാണ്! ഇത് താങ്കള്‍ക്ക് വേണ്ടിയുള്ളതാണ് നന്നാ' -ഇപ്രകാരമായിരുന്നു പിതാവിനെ ആദരിച്ച് കൊണ്ടുള്ള മഹേഷ് ബാബുവിന്‍റെ ആദ്യ ട്വീറ്റ്.
SSMB28 titled Guntur Kaaram: അടുത്ത പോസ്‌റ്റില്‍ താരം തന്‍റെ പുതിയ പ്രോജക്‌ടിന്‍റെ ടൈറ്റിലും ടീസറും പങ്കുവച്ചു. 'ഗുണ്ടൂര്‍ കാരം' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. 'അത്യധികം ആവേശം! ഗുണ്ടൂര്‍ കാരം' -ടൈറ്റില്‍ പങ്കുവെച്ച് താരം കുറിച്ചു.
Guntur Kaaram teaser: ഒരു മിനിറ്റ് അടങ്ങുന്നതാണ് 'ഗുണ്ടൂര്‍ കാരം' ടീസര്‍. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് ടീസര്‍. മഹേഷ് ബാബുവിന്‍റെ സ്‌റ്റൈലിഷ് ആക്ഷന്‍ രംഗമാണ് ടീസറില്‍ ദൃശ്യമാകുന്നത്. ടീസറിന്‍റെ തുടക്കത്തില്‍ കയ്യില്‍ ഒരു വടിയുമായാണ് മഹേഷ് ബാബു പ്രത്യക്ഷപ്പെടുന്നത്. ശേഷം താരത്തിന്‍റെ അത്യുഗ്രന്‍ ആക്ഷൻ രംഗങ്ങളാണ് ടീസറില്‍ കാണാനാവുക. ഇതിഹാസ താരം കൃഷ്‌ണയെ അനുസ്‌മരിച്ച് കൊണ്ടാണ് ടീസർ അവസാനിക്കുന്നത്.
SSMB28 എന്നായിരുന്നു സിനിമയ്‌ക്ക് താൽക്കാലികമായി പേരിട്ടിരുന്നത്. ത്രിവിക്രം ശ്രീനിവാസ് ആണ് സംവിധാനം. നേരത്തെ 'അത്താടു', 'ഖലേജ' എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ത്രിവിക്രവും മഹേഷ് ബാബുവും സഹകരിച്ചിട്ടുണ്ട്. നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷം 'ഗുണ്ടൂര്‍ കാരം' എന്ന ബിഗ് ബജറ്റിന് വേണ്ടിയാണ് ഈ കൂട്ടുകെട്ട് വീണ്ടും സംഭവിക്കുന്നത്.
Guntur Kaaram theatre release: പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. എസ് തമൻ സംഗീതവും നിര്‍വഹിക്കും. സംക്രാന്തി ദിനത്തോടനുബന്ധിച്ച് 2024 ജനുവരി 13നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.