കേരളം

kerala

ETV Bharat / bharat

'ഓ മൈ ബേബി', ഗുണ്ടൂര്‍ കാരത്തിലെ പുത്തന്‍ ഗാനം ഉടന്‍ - Guntur Kaaram Release

Guntur Kaaram second single release: മഹേഷ് ബാബുവിന്‍റെ ഗുണ്ടൂർ കാരം പുതിയ അപ്‌ഡേറ്റ് പുറത്ത്. ഗുണ്ടൂർ കാരത്തിലെ മനോഹര മെലഡി ഗാനം ഉടന്‍ പുറത്തിറങ്ങും.

ഓ മൈ ബേബി  ഓ മൈ ബേബി ഗാനം  മഹേഷ് ബാബുവിന്‍റെ കവിളിൽ ചുംബിച്ച് ശ്രീലീല  ഗുണ്ടൂര്‍ കാരം പുതിയ അപ്‌ഡേറ്റ്  ഗുണ്ടൂര്‍ കാരം  ഗുണ്ടൂര്‍ കാരം ഗാനം  ഗുണ്ടൂര്‍ കാരം രണ്ടാമത്തെ ഗാനം  ഗുണ്ടൂർ കാരത്തിലെ മനോഹര മെലഡി  Guntur Kaaram second single release  Mahesh Babu starrer Guntur Kaaram  Mahesh Babu latest movies  Guntur Kaaram movie  Guntur Kaaram second song  Oh My Baby song  Guntur first song  Dum Masala song  Thaman S  Guntur Kaaram teaser  Guntur Kaaram Release  Mahesh Babu Trivikram Srinivas collaboration
Guntur Kaaram second single release

By ETV Bharat Kerala Team

Published : Dec 10, 2023, 5:01 PM IST

തെലുഗു സൂപ്പർ താരം മഹേഷ് ബാബുവിന്‍റേതായി (Mahesh Babu) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗുണ്ടൂർ കാരം' (Guntur Kaaram). ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് പങ്കുവച്ച് നിര്‍മാതാക്കള്‍ (Guntur Kaaram second single). സിനിമയിലെ 'ഓ മൈ ബേബി' എന്ന ഗാനത്തെ കുറിച്ചുള്ള അപ്‌ഡേറ്റാണ് നിര്‍മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത് (Oh My Baby song).

'ഗുണ്ടൂർ കാര'ത്തിലെ ആദ്യ ഗാനം 'ദം മസാല'യ്‌ക്ക് (Dum Masala song) മികച്ച സ്വീകാര്യതയാണ് ലഭിച്ചത് (Guntur Kaaram first song). ഇതിന് ശേഷം എത്തുന്ന രണ്ടാമത്തെ ഗാനത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് ആരാധകര്‍ക്കിടിയില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

രണ്ടാമത്തെ ഗാനം ഡിസംബർ 13ന് റിലീസ് ചെയ്യുമെന്ന് 'ഗുണ്ടൂർ കാരം' ടീം അംഗങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഗാനത്തിന്‍റെ പ്രൊമോ ഡിസംബർ 11നും പുറത്തുവിടും. പ്രശസ്‌ത സംഗീത സംവിധായകൻ തമൻ എസ് (Thaman S) ആണ് 'ഓ മൈ ബേബി'യ്‌ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read:SSMB29 | മഹേഷ് ബാബു - രാജമൗലി ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി വിജയേന്ദ്ര പ്രസാദ്

കൂടാതെ, 'ഗുണ്ടൂർ കാരം' പുതിയ പോസ്‌റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടു. മഹേഷ്‌ ബാബുവും നായിക ശ്രീലീലയുമാണ് പോസ്‌റ്ററില്‍. 'ചൂടു കാപ്പിക്കൊപ്പം മനോഹരമായൊരു മെലഡി. മികച്ച റൊമാന്‍റിക് നമ്പര്‍, ഓ മൈ ബേബി. ഗുണ്ടൂര്‍ കാരം രണ്ടാമത്തെ ഗാനം. ഡിസംബര്‍ 11ന് വൈകുന്നേരം 4.05ന് പ്രൊമോ പുറത്തുവിടും. ഗാനം ഡിസംബര്‍ 13നും റിലീസ് ചെയ്യും.' -ഇപ്രകാരമാണ് കുറിച്ച് കൊണ്ടാണ് നിര്‍മാതാക്കള്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്‍റെ ടീസറും പുറത്തിറങ്ങിയിരുന്നു (Guntur Kaaram teaser). 'ഗുണ്ടൂർ കാരം' ടീസര്‍ യൂട്യൂബ്‌ ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിരുന്നു. യൂട്യൂബ്‌ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്നു ടീസര്‍. മഹേഷ്‌ ബാബുവിന്‍റെ അത്യുഗ്രന്‍ സ്‌റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നായിരുന്നു ടീസര്‍. ഇതിഹാസ താരവും മഹേഷ് ബാബുവിന്‍റെ പിതാവുമായ കൃഷ്‌ണ മൂര്‍ത്തിയെ അനുസ്‌മരിച്ച് കൊണ്ടാണ് ടീസർ അവസാനിക്കുന്നത്.

Also Read:ഒറ്റ ഫ്രെയിമിൽ നാല് ഇതിഹാസങ്ങൾ ഒന്നിച്ചപ്പോള്‍... ദീപാവലി ആഘോഷിച്ച് താരങ്ങള്‍

മഹേഷ് ബാബു, ശ്രീലീല (Sreeleela), മീനാക്ഷി ചൗധരി (Meenakshi Chaudhary) എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹാരിക ആൻഡ് ഹാസിനി ക്രിയേഷൻസിന്‍റെ ബാനറിൽ എസ് രാധാകൃഷ്‌ണ ആണ് സിനിമയുടെ നിർമാണം. ത്രിവിക്രം ശ്രീനിവാസ് (Trivikram Srinivas) സംവിധാനം ചെയ്‌ത ചിത്രം 2024 ജനുവരി 12ന് തിയേറ്ററുകളിൽ എത്തും (Guntur Kaaram Release).

നേരത്തെ 'അത്താടു', 'ഖലേജ' എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ത്രിവിക്രവും മഹേഷ് ബാബുവും ഒന്നിച്ചിട്ടുണ്ട്. നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷം 'ഗുണ്ടൂര്‍ കാരം' എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നത് (Mahesh Babu Trivikram Srinivas collaboration).

Also Read: 'അത്യധികം ആവേശം! ഗുണ്ടൂര്‍ കാരം'; ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നില്‍

ABOUT THE AUTHOR

...view details