തെലുഗു സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ (Mahesh Babu) ഏറ്റവും പുതിയ ചിത്രമാണ് 'ഗുണ്ടൂര്‍ കാരം'. സംക്രാന്തി റിലീസായി 2024 ജനുവരി 12നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക (Guntur Kaaram Release).
'ഗുണ്ടൂര്‍ കാര'ത്തിലെ മൂന്നാമത്തെ ഗാനത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലെത്തിയത് 'ഗുണ്ടൂര്‍ കാരം' പുതിയ പോസ്റ്ററുകളാണ്. അതേസമയം ഉടന്‍ തന്നെ നിര്‍മാതാക്കള്‍ ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിടും.
നേരത്തെ പുറത്തിറങ്ങിയ രണ്ടാമത്തെ ഗാനം (Guntur Kaaram second single) 'ഓ മൈ ബേബി' (Oh My Baby song) സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 'ഓ മൈ ബേബി' ഗാനം യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരുന്നു. സരസ്വതി പുത്ര രാജജോഗയ്യ ശാസ്ത്രിയുടെ ഗാന രചനയില്‍ തമന് എസ്സിന്റെ സംഗീതത്തില്‍ ശില്പ റാവു ആലപിച്ച ഈ മനോഹര ഗാനം പ്രേക്ഷകഹൃദയം ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
'ഗുണ്ടൂർ കാര'ത്തിലെ ആദ്യ ഗാനം 'ദം മസാല'യും (Dum Masala song) സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു (Guntur Kaaram first song). 'ദം മസാല'യും യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു.
Also Read:'അത്യധികം ആവേശം! ഗുണ്ടൂര്‍ കാരം'; ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നില്‍
ഗാനങ്ങള്‍ക്ക് മുമ്പെത്തിയ ചിത്രത്തിന്റെ ടീസറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു (Guntur Kaaram teaser). യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തും 'ഗുണ്ടൂർ കാരം' ടീസര്‍ ഇടംപിടിച്ചു. മഹേഷ് ബാബുവിന്റെ അത്യുഗ്രന്‍ സ്റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നായിരുന്നു 'ഗുണ്ടൂർ കാരം' ടീസര്‍.
മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രീലീലയാണ് നായികയായി എത്തുന്നത്. മീനാക്ഷി ചൗധരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജഗപതി ബാബു, പ്രകാശ് രാജ്, രമ്യാ കൃഷ്ണ, ജയറാം എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിൽ എത്തും.
ഹാരിക ആൻഡ് ഹാസിനി ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണന്റെ നിർമാണത്തില്‍ ത്രിവിക്രം ശ്രീനിവാസ് (Trivikram Srinivas) ആണ് സിനിമയുടെ സംവിധാനം. അതേസമയം 'ഗുണ്ടൂർ കാര'ത്തിലൂടെ ഇതാദ്യമായല്ല മഹേഷ് ബാബുവും ത്രിവിക്രവും ഒന്നിക്കുന്നത്. നേരത്തെ 'അത്താടു', 'ഖലേജ' എന്നീ സിനിമകളില്‍ ഇരുവരും സഹകരിച്ചിരുന്നു. 12 വർഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
അതേസമയം ബ്രഹ്മാണ്ഡ സംവിധായകന് എസ്എസ് രാജമൗലിക്കൊപ്പമുള്ള പാന്‍ ഇന്ത്യന്‍ ചിത്രമാണ് മഹേഷ് ബാബുവിന്റെ മറ്റൊരു പുതിയ പ്രോജക്ട്. SSMB29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ചുള്ള കൗതുകം നിറഞ്ഞ വിവരങ്ങള്‍ അടുത്തിടെ തിരക്കഥാകൃത്ത് കെവി വിജയേന്ദ്ര പ്രസാദ് പങ്കുവച്ചിരുന്നു.
'ആര്‍ആര്‍ആറി'നേക്കാള്‍ മികച്ചതും, വലിയ സാഹസികത നിറഞ്ഞതുമായ സിനിമയായിരിക്കും SSMB29 എന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. 'ആര്‍ആര്‍ആറി'ന് ശേഷമുള്ള രാജമൗലിയുടെ അടുത്ത പ്രൊജക്റ്റ് SSMB29 ആയതിനാൽ, ലോകമെമ്പാടുമുള്ള ആരാധകർ പുതിയ സിനിമയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഥയുടെയും സ്കെയിലിന്റെയും കാര്യത്തിൽ SSMB29 'ആര്‍ആര്‍ആറി'നേക്കാള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:SSMB29 | മഹേഷ് ബാബു - രാജമൗലി ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി വിജയേന്ദ്ര പ്രസാദ്