കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ ബാങ്ക് കവര്‍ച്ചക്കിടെ ജീവനക്കാരി കൊല്ലപ്പെട്ടു - ഐസിഐസിഐ ബാങ്ക് കവര്‍ച്ച

ഐസിഐസിഐ ബാങ്കിന്‍റെ വിരാര്‍ ഈസ്റ്റ് ബ്രാഞ്ചിലാണ് കവര്‍ച്ച ശ്രമം നടന്നത്.

bank employee dead  maharashtra bank robbery news  bank employee killed news  bank robbery news  bank employee stabbed to death  icici bank robbery news  മഹാരാഷ്‌ട്ര ബാങ്ക് കവര്‍ച്ച  മഹാരാഷ്‌ട്ര ബാങ്ക് കവര്‍ച്ച വാര്‍ത്ത  ബാങ്ക് കവര്‍ച്ച വാര്‍ത്ത  ഐസിഐസിഐ ബാങ്ക് കവര്‍ച്ച  ബാങ്ക് ജീവനക്കാരി കൊല്ലപ്പെട്ടു വാര്‍ത്ത
മഹാരാഷ്‌ട്രയില്‍ ബാങ്ക് കവര്‍ച്ചക്കിടെ ജീവനക്കാരി കൊല്ലപ്പെട്ടു

By

Published : Jul 30, 2021, 1:43 PM IST

മുംബൈ: മഹാരാഷട്ര പല്‍ഗറില്‍ കവര്‍ച്ചക്കിടെ കുത്തേറ്റ് ബാങ്ക് മാനേജര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഐസിഐസിഐ ബാങ്കിന്‍റെ വിരാര്‍ ഈസ്റ്റ് ബ്രാഞ്ചിലാണ് കവര്‍ച്ച ശ്രമം നടന്നത്. വ്യാഴാഴ്‌ച രാത്രി 8- 8.30നുമിടക്കാണ് സംഭവം. ബാങ്കില്‍ ആ സമയം രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്.

രണ്ടംഗ സംഘം ബാങ്കില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രണ്ട് ബാഗ് നിറയെ പണവും സ്വര്‍ണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ തടയുന്നതിനിടെ പ്രതികള്‍ മാരകായുധവുമായി ആക്രമിക്കുകയായിരുന്നു. ബാങ്ക് മാനേജര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. രണ്ടാമത്തെയാളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. മോഷ്‌ടിച്ച പണം ഇവരില്‍ നിന്നും കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ബാങ്ക് ജീവനക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിരാര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Also read: മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച; പ്രതികൾ പിടിയിൽ

ABOUT THE AUTHOR

...view details