മഹാരാഷ്ട്രയില്‍ 24,645 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മഹാരാഷ്‌ട്ര കൊവിഡ് കണക്ക്
സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,15,241 ആയി
മഹാരാഷ്ട്രയില്‍ 24,645 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ:മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനുള്ളിൽ 24,645 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25,04,327 ആയി ഉയർന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 53,457 ആണ്. 22,34,330 പേർ നിലവിൽ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,15,241 ആയി.