മുംബൈ: രണ്ടാം ഡോസ് വാക്സിനേഷന് 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് മുൻഗണന നൽകുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. 18നും 44 വയസിനും ഇടയിലുള്ളവർക്ക് അനുവദിച്ച വാക്സിനുകളുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഡോസ് വാക്സിനേഷനിൽ 45 വയസിനു മുകളിൽ പ്രായമുള്ളവക്ക് മുൻഗണന നൽകുമെന്നും അജിത് പവാർ.
രണ്ടാം ഡോസ് വാക്സിനേഷനില്‍ മുൻഗണന 45 വയസിന് മുകളിലുള്ളവര്‍ക്ക് - മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ
18നും 44 വയസിനും ഇടയിലുള്ളവർക്ക് അനുവദിച്ച വാക്സിനുകളുടെ എണ്ണത്തിലും കുറവ്
കൂടുതൽ വായനയ്‌ക്ക്:കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ ചെലവ് കൂടുന്നു
അതേസമയം, കേന്ദ്രം വാക്‌സിൻ ഡോസുകൾ നൽകിയില്ലെങ്കിൽ 18-44 വയസിനിടയിലുള്ളവർക്ക് അനുവദിച്ച ഡോസുകൾ 45 വയസിനും അതിനുമുകളിൽ പ്രായമുള്ളവർക്കും നൽകുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. 45 വയസും അതിൽ കൂടുതലുമുള്ള ഏകദേശം 4 ലക്ഷം ആളുകൾക്കാണ് രണ്ടാമത്തെ ഡോസ് വാക്‌സിൻ ലഭിക്കാനുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54,022 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 898 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു.സംസ്ഥാനത്ത് 37,386 പേർക്ക് രോഗം ഭേദമായി.