മുമ്പ്ര കടലിടുക്കിൽ കാണാതായ മൂന്ന് കൂട്ടികളിൽ രണ്ട് പേരെ രക്ഷപ്പെടുത്തി
മൂന്നാമത്തെയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്
മുമ്പ്ര കടലിടുക്കിൽ കാണാതായ മൂന്ന് കൂട്ടികളിൽ രണ്ട് പേരെ രക്ഷപ്പെടുത്തി
മുംബൈ:താനെയിലെ മുമ്പ്ര കടലിടുക്കിൽ കാണാതായ മൂന്ന് കൂട്ടികളിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഞായറാഴ്‌ച്ച രാത്രിയോടെയാണ് മൂവർ സംഘം റെയിൽവേ ട്രാക്കിനടുത്തുള്ള കടലിടുക്കിലേക്കെത്തുന്നത്. പൊലീസും മുങ്ങൽ വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രക്ഷപ്പെടുത്തിയ കുട്ടികളെ സമീപത്തെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.