മഹാരാഷ്‌ട്രയില്‍ ട്രെയിൻ കൂട്ടിയിടിച്ച് 53 പേർക്ക് പരിക്ക് - national news
ഭഗത് കി കോത്തി ട്രെയിനാണ് അപകടത്തില്‍ പെട്ടത്. റായ്‌പൂരിൽ നിന്ന് നാഗ്‌പൂരിലേക്ക് പോകവെയായിരുന്നു അപകടം. മുന്നില്‍ പോയ ഗുഡ്‌സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നു
![മഹാരാഷ്‌ട്രയില്‍ ട്രെയിൻ കൂട്ടിയിടിച്ച് 53 പേർക്ക് പരിക്ക് Gondia train accident Maharashtra Gondia train accident Maharashtra Gondia മഹാരാഷ്‌ട്രയില്‍ ഗോണ്ടിയയ്‌ക്ക് സമീപം ട്രെയിൻ അപകടം train accident ട്രെയിൻ അപകടം ഭഗത് കി കോത്തി Bhagat Ki Kothi train national news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16122342-thumbnail-3x2-train.jpg)
മഹാരാഷ്‌ട്രയില്‍ ഗോണ്ടിയയ്‌ക്ക് സമീപം ട്രെയിൻ അപകടം ; 53 പേർക്ക് പരിക്ക്
ഗോണ്ടിയ (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയില്‍ ഗോണ്ടിയ നഗരത്തിന് സമീപം ട്രെയിന്‍ അപകടത്തില്‍ പെട്ട് 53 പേര്‍ക്ക് പരിക്ക്. റായ്‌പൂരിൽ നിന്ന് നാഗ്‌പൂരിലേക്ക് പോകുകയായിരുന്ന ഭഗത് കി കോത്തി ട്രെയിനാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റവര്‍ ജില്ല ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.