മുംബൈ: സംസ്ഥാനത്ത് എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മന്ത്രി നവാബ് മാലിക്. ഇതുസംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച ചെയ്‌തതായും അദ്ദേഹം വ്യക്തമാക്കി. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാക്‌സിൻ കുറഞ്ഞ വിലയ്‌ക്ക് ജനങ്ങളിലേക്കെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്‌ച മഹാരാഷ്‌ട്രയിൽ 67,160 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മഹാരാഷ്ട്ര മന്ത്രി - Nawab Malik
ശനിയാഴ്‌ച മഹാരാഷ്‌ട്രയിൽ 67,160 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകും: നവാബ് മാലിക്
അതേസമയം മെയ് ഒന്ന് മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള അർഹരായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം. ആവശ്യമായ വാക്‌സിൻ, നിർമാതാക്കളിൽ നിന്നും വാങ്ങാനുള്ള അനുമതി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകിയിട്ടുണ്ട്. ജനുവരി 16 മുതലാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത്. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയുടെ ഉപയോഗത്തിനാണ് അനുമതി നൽകിയത്.