മുംബൈ:മെയ് 20 ന് ശേഷം സംസ്ഥാനത്തിന് 1.5 കോടി കൊവിഷീൽഡ് വാക്‌സിൻ നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പുനാവാല ഉറപ്പ് നൽകിയെന്ന് മഹാരാഷ്‌ട്ര ആരോഗ്യ മന്ത്രി. സംസ്ഥാനത്തെ കൊവിഡ് അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ALSO READ: വീണ്ടും വിലാപഭൂമിയായി പലസ്തീന്‍ ഇസ്രയേല്‍ മേഖലകള്‍ ; മരണസംഖ്യയേറുന്നു
''നിലവിൽ മെയ് 20 ന് ശേഷം 1.5 കോടി കൊവിഷീൽഡ് വാക്‌സിൻ മഹാരാഷ്‌ട്രക്ക് നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പുനാവാല മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വാക്‌സിൻ ലഭിച്ചാൽ സംസ്ഥാനത്ത് 18 വയസ് മുതൽ 44 വയസിന് മുകളിലുള്ളവർക്ക് ഉടൻ വാക്‌സിൻ നൽകാൻ സാധിക്കുമെന്നും'' മഹാരാഷ്രട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു. കൂടാതെ യോഗത്തിൽ സംസ്ഥാനത്ത് 15 ദിവസത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവും ഉയർന്നു വന്നു.
24 മണിക്കൂറിൽ സംസ്ഥാനത്ത് 46,781 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 816 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 52,26,710 ആയി. 24 മണിക്കൂറിൽ 58,805 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 46,00,196 ആയി. 5,46,129 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 816 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 78,007 ആയി.