മഹാരാഷ്ട്രയിൽ 27,918 പേർക്ക് കൂടി കൊവിഡ് - Maharashtra corona updates
നിലവിൽ 3,40,542 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്
മഹാരാഷ്ട്രയിൽ 27,918 പേർക്ക് കൂടി കൊവിഡ്
മുംബൈ: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. ശനിയാഴ്‌ചമാത്രം മഹാരാഷ്ട്രയിൽ 27,918 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 27,73,436 ആയി ഉയർന്നു. 139 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 54,422 ആയി. നിലവിൽ 3,40,542 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.