കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 67,123 പേർക്ക് കൂടി കൊവിഡ് ; 419 മരണം

മുംബൈയിൽ മാത്രം 8,811 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. മരണം 51

covid  covid19  കൊവിഡ്  കൊവിഡ്19  തലസ്ഥാനത്തെ കൊവിഡ്  രാജ്യതലസ്ഥാനത്തെ കൊവിഡ്  ഡൽഹി കൊവിഡ്  delhi covid  covid cases in delhi  ന്യൂഡൽഹി  new delhi  അരവിന്ദ് കെജ്‌രിവാൾ  aravind kejriwal  delhi cm  ഡൽഹി മുഖ്യമന്ത്രി  മനീഷ് സിസോദിയ  manish sisodia  സത്യേന്ദർ ജെയിൻ  sathyendar jain
About 24,000 COVID cases in Delhi; highest single-day surge

By

Published : Apr 17, 2021, 10:35 PM IST

മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയിൽ 67,123 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്‌തതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 37,70,707 ആയി. 419 മരണം കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണം 59,970 ആയി. വെള്ളിയാഴ്‌ച സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഏകദിന വർധനവ് 63,729 ആയിരുന്നു. ഇതിനുമുമ്പ് ഏപ്രിൽ 11 ന് 63,294 കേസുകളും ഏപ്രിൽ 15 ന് 61,695 കേസുകളും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. 56,783 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 30,61,174 ആയി. 6,47,933 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

കൂടുതൽ വായനയ്‌ക്ക്:തുടര്‍ച്ചയായി മൂന്നാം ദിനവും രണ്ട് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ

മുംബൈയിൽ മാത്രം 8,811 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 51 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണം 12,301 ആയി. ആകെ 5,71,018 പേരാണ് നഗരത്തിൽ കൊവിഡ് ബാധിതരായുള്ളത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 2,72,035 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകളുടെ എണ്ണം 2,35,80,913 ആയി ഉയർന്നു. വീണ്ടെടുക്കൽ നിരക്ക് 81.18 ശതമാനവും മരണനിരക്ക് 1.59 ശതമാനവുമാണ്. 15.99 ശതമാനമാണ് പോസിറ്റീവ് കേസുകളുടെ നിരക്ക്.

ABOUT THE AUTHOR

...view details