മുംബൈ:24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയിൽ 66,191പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 832 മരണം കൊവിഡ് മൂലമെന്ന് കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 64,760 ആയി ഉയർന്നു. 61,450 പേർ കൂടി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 35,30,060 ആയി. സംസ്ഥാനത്തെ ആകെ ആക്‌ടീവ് കേസുകളുടെ എണ്ണം 6,98,354 ആണ്.
മഹാരാഷ്‌ട്രയിൽ 66,191 പേർക്ക് കൂടി കൊവിഡ് ; 832 മരണം
സംസ്ഥാനത്തെ ആകെ ആക്‌ടീവ് കേസുകളുടെ എണ്ണം 6,98,354 ആണ്.
കൂടുതൽ വായനയ്‌ക്ക്:അതിരൂക്ഷം കൊവിഡ് വ്യാപനം; രാജ്യത്ത് 3.46 ലക്ഷം രോഗികളും 2,767 മരണവും
രാജ്യത്ത് അതിരൂക്ഷ കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യമാണ്. 24 മണിക്കൂറിനിടെ 3,46,691പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയർന്നു. 1,92,311 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. അതേസമയം ആഗോളതലത്തിൽ കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതല്‍ കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌ത രാജ്യമായി ഇന്ത്യ മാറി. 99 ദിവസത്തിനുള്ളിൽ 14 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്‌തത്.