മഹാരാഷ്ട്രയിൽ 59,907 പേർക്ക് കൂടി കൊവിഡ്
ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,73,261 ആയി.
മഹാരാഷ്ട്രയിൽ 59,907 പേർക്ക് കൂടി കൊവിഡ്
മുംബൈ: മഹാരാഷ്ട്രയിൽ 59,907 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,73,261 ആയി ഉയർന്നു. 30,296 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. 26,13,627 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. 322 പേർ കൂടി മരിച്ചതോടെ ആകെ മരണം 56,652 ആയി. നിലവിൽ 5,01,559 പേരാണ് ചിക്തസയിലുളളത്.