മഹാരാഷ്‌ട്രയിൽ 4,026 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മഹാരാഷ്‌ട്ര കൊവിഡ് കേസുകൾ
73,734 പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്
മഹാരാഷ്‌ട്രയിൽ 4,026 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: സംസ്ഥാനത്ത് 4,026 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 17,37,080 ആയി. 6,365 പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 17,37,080 ആയി ഉയർന്നു. 53 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണങ്ങൾ 47,827 ആയി. സംസ്ഥാനത്ത് 73,374 സജീവ കൊവിഡ് രോഗികളാണ് നിലവിൽ ഉള്ളത്.