കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 2500ലധികം പുതിയ കേസുകൾ; 60 മരണം

മഹാരാഷ്‌ട്രയിലെ സജീവ കേസുകളുടെ എണ്ണം 84,918 ആണ്. സംസ്ഥാനത്തെ മരണസംഖ്യ 45,974 ആയി വർധിച്ചു

മഹാരാഷ്‌ട്ര  മുംബൈ  മഹാരാഷ്‌ട്ര കൊവിഡ് വാർത്ത  മരണസംഖ്യ മുംബൈ  maharashtra corona  covid mumbai  covid updates
മഹാരാഷ്‌ട്രയിൽ 2500ലധികം പുതിയ കേസുകൾ

By

Published : Nov 15, 2020, 10:36 PM IST

മുംബൈ:മഹാരാഷ്‌ട്രയിൽ ഇന്ന് 2,544 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 17,47,242 ആയി. പുതുതായി 60 രോഗബാധിതർ കൂടി വൈറസിന് കീഴടങ്ങിയതോടെ ഇവിടുത്തെ മരണസംഖ്യ 45,974 ആയി വർധിച്ചു. ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം, 3,065 പേർ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ മൊത്തം 16,15,379 രോഗികളാണ് കൊവിഡ് മുക്തി നേടിയത്. നിലവിൽ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 84,918 ആയി. അതേസമയം, 41,100 പുതിയ പോസിറ്റീവ് കേസുകളോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 88,14,579 ആയി.

ABOUT THE AUTHOR

...view details