കേരളം

kerala

ETV Bharat / bharat

ആംബുലൻസ് സേവനം ലഭിക്കാൻ വൈകിയതിനാല്‍ ഗർഭിണി മരിച്ചു - ആംബുലൻസ് സേവനം ലഭിക്കാൻ വൈകി

പബ്ലിക് ഹെൽത്ത് സെന്‍ററിന്‍റെ ഒരു ആംബുലൻസ് കൊവിഡ് ഡ്യൂട്ടിയിലായതിനാലും മറ്റൊരു ആംബുലൻസ് തകരാറിലായതിനാലുമാണ് സേവനം നൽകാൻ താമസിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ.

Maharashtra news  Pregnant woman dies in Maharashtra  Pregnant woman dies  Palghar news  ഗർഭിണി മരിച്ചു  ആംബുലൻസ് സേവനം ലഭിക്കാൻ വൈകി  മഹാരാഷ്ട്ര വാർത്ത
ആംബുലൻസ് സേവനം ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഗർഭിണി മരിച്ചു

By

Published : Nov 22, 2020, 7:26 PM IST

മുംബൈ: ആംബുലൻസ് സേവനം ലഭിക്കാൻ വൈകിയതിനെ തുടർന്ന് 25കാരിയായ ഗർഭിണി മരിച്ചു. കുറച്ചുനാളുകൾക്ക് മുമ്പാണ് സംഭവം നടന്നതെന്നും ശരീരഭാരം കുറവായതിനാലും രക്തസമ്മർദം കുറവായതിനാലും യുവതി ഉയർന്ന അപകടസാധ്യതയുണ്ടായിരുന്ന രോഗിയായിരുന്നെന്ന് അധികൃതർ പറഞ്ഞു. പബ്ലിക് ഹെൽത്ത് സെന്‍ററിന്‍റെ ഒരു ആംബുലൻസ് കൊവിഡ് ഡ്യൂട്ടിയിലായതിനാലും മറ്റൊരു ആംബുലൻസ് തകരാറിലായതിനാലുമാണ് സേവനം നൽകാൻ താമസിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദയാനന്ദ് സൂര്യവാൻഷി പറഞ്ഞു.

നവംബർ 17 ന് ഏഴ് മാസം ഗർഭിണിയായ മനീഷ ധോറിന് പ്രസവവേദന തുടങ്ങുകയും തുടർന്ന് കുടുംബാംഗങ്ങൾ ആംബുലൻസ് വിളിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ആംബുലൻസ് എത്താൻ വൈകിയതിനാൽ, ചില നാട്ടുകാർ യുവതിയെ താൽകാലിക തുണി സ്ട്രെച്ചറിൽ അടുത്തുള്ള പ്രധാന റോഡിലേക്ക് കൊണ്ടുപോയി.

രണ്ടുമണിക്കൂറിനു ശേഷം ആംബുലൻസ് മെയിൻ റോഡിൽ എത്തി യുവതിയെ ഖോദാലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും യുവതിയുടെ നില ഗുരുതരമായതിനാൽ നാസിക് ജില്ലയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. നവംബർ 18 ന് രാത്രി നാസിക് സിവിൽ ആശുപത്രിയിലെ ഡോക്‌ടർമാർ സിസേറിയൻ ശസ്‌ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ലെന്നും തുടർന്ന് മനീഷയ്ക്ക് രക്തം നൽകിയെങ്കിലും പിറ്റേന്ന് രാവിലെ മരിക്കുകയായിരുന്നന്ന് ഡോ. സൂര്യവാൻഷി പറഞ്ഞു.

നേരത്തെ യുവതിക്ക് ഗർഭച്ഛിദ്രമടക്കം റിപ്പോർട്ട് ചെയ്‌തിരുന്നതായും ജീവന് അപകടമുണ്ടാക്കുമെന്നതിനാൽ ഗർഭം ധരിക്കുന്നതിനെതിരെ ഡോക്‌ടർമാർ യുവതിയെ ഉപദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ആംബുലൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ പ്രവർത്തിക്കുകയാണെന്നും സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ABOUT THE AUTHOR

...view details