കേരളം

kerala

ETV Bharat / bharat

നിർണായക നീക്കങ്ങള്‍ക്കൊരുങ്ങി ബിജെപി ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകള്‍, അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി ഫഡ്‌നാവിസ് - മഹാരാഷ്ട്ര

ഹോട്ടലിന് മുമ്പിൽ മാധ്യമങ്ങളെ കണ്ട ഷിൻഡെ ഉടൻ മുംബൈയിൽ എത്തി പുതിയ നീക്കങ്ങളിലേക്ക് കടക്കുമെന്ന് അറിയിച്ചു

Fadnavis meets Shah  maharashtra political crises  maharashtra news update  maharashtra political crises history  Ek nath shinde press meet  ഡൽഹിയിൽ തിരക്കിട്ട ചർച്ചകള്‍  അമിത ഷായുമായി കൂടിക്കാഴ്‌ച നടത്തി ഫട്‌നാവിസ്
അമിത ഷായുമായി കൂടിക്കാഴ്‌ച നടത്തി ഫട്‌നാവിസ്

By

Published : Jun 28, 2022, 10:28 PM IST

ന്യൂഡൽഹി :മഹാരാഷ്ട്ര പിടിക്കാൻ ഡൽഹിയിൽ തിരക്കിട്ട ചർച്ചകള്‍. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. വിമത നീക്കം അവസാനിപ്പിക്കണമെന്ന ഉദ്ധവ് താക്കറെയുടെ, എംഎല്‍എമാരോടുള്ള അഭ്യർഥനയ്ക്ക് പിന്നാലെയാണ് തലസ്ഥാനത്ത് നിര്‍ണായക നീക്കങ്ങള്‍.

അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയിൽ ബിജെപി എംപിയും മുതിർന്ന അഭിഭാഷകനുമായ മഹേഷ് ജഠ്‌മലാനിയും പങ്കെടുത്തു. തുടർന്ന് നദ്ദയുടെ വസതിയിലെത്തിയ ഫഡ്‌നാവിസ് ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി. മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നതിനിടെയുള്ള തിരക്കിട്ട ചർച്ചകള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ സൂക്ഷ്മതയോടെയാണ് നിരീക്ഷിക്കുന്നത്.

ഭൂരിപക്ഷം നഷ്‌ടമായ സാഹചര്യത്തിൽ അഘാഡി സഖ്യത്തെ എത്രയും പെട്ടെന്ന് താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി ക്യാമ്പുകള്‍ വ്യക്തമാക്കുന്നു. രണ്ട് ദിവസത്തിനകം വിമത എംഎൽഎമാരുടെ പുതിയ നീക്കം ഉണ്ടായേക്കുമെന്നാണ് സൂചന. താക്കറെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് വിമതർ സംസ്ഥാന ഗവർണറെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഷിൻഡെയും സംഘവും നിലവിൽ ഗുവാഹത്തിയിലെ റിസോർട്ടിൽ തുടരുകയാണ്. ഹോട്ടലിന് മുമ്പിൽ മാധ്യമങ്ങളെ കണ്ട ഷിൻഡെ ഉടൻ മുംബൈയിൽ എത്തി പുതിയ നീക്കങ്ങളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി. തന്‍റെ ഒപ്പം 50 എംഎൽഎമാരുണ്ടെന്ന അവകാശവാദവും ഷിൻഡെ മാധ്യമങ്ങള്‍ക്ക് മുമ്പിൽ അവർത്തിച്ചു.

അതേസമയം വിമതനീക്കം അവസാനിപ്പിച്ച് എംഎൽഎമാർ മടങ്ങിയെത്തണമെന്നാണ് ഉദ്ധവ് താക്കറെയുടെ അഭ്യർഥന. തിരികെ മുംബൈയിൽ എത്തിയാൽ പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് അവസാനിപ്പിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ താക്കറെയുടെ പരാമർശത്തോട് വിമത ക്യാമ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details