കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്ലാതെ വിജയം

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

ു

By

Published : May 28, 2021, 6:01 PM IST

മുംബൈ:കൊവിഡ് പശ്ചാത്തലത്തിൽ എസ്‌എസ്‌എൽസി വിദ്യാർഥികളെ പരീക്ഷ എഴുതിക്കാതെ തന്നെ വിജയിപ്പിക്കാൻ നിർദേശം നൽകിയതായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുൻ ക്ലാസുകളിലെ ഇന്‍റേർണൽ മാർക്ക് വിലയിരുത്തി പത്താം ക്ലാസ് വിദ്യാർഥികളെ വിജയിപ്പിക്കാനാണ് തീരുമാനം. വിഷയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അറിയിച്ചതായും തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്വാദ് പറഞ്ഞു.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകൾ സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ തീരുമാനം മുംബൈ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. പരീക്ഷ നടത്താതിരുന്നതിന് സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. എന്നിരുന്നാലും പരീക്ഷ നടത്താതെ തന്നെ വിദ്യാർഥികളെ വിർയിപ്പിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് സർക്കാർ വഹിക്കുമെന്നും ഗെയ്ക്വാദ് അറിയിച്ചു.

Also Read:മഹാരാഷ്ട്രയിൽ 21,273 പേർക്ക് കൂടി കൊവിഡ്: 425 മരണം

ABOUT THE AUTHOR

...view details