കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ 14 കാരിയെ ബാലാത്സംഗം ചെയ്‌ത പ്രതി പിടിയില്‍ - കല്യാൺ റെയിൽവേ പൊലീസ് സ്റ്റേഷന്‍

പ്രതി ശ്രീകാന്ത് ഗെയ്‌ക്‌വാദാണ് പിടിയിലായത്.

Thane rape  Minor girl rape in Thane  accused arrested in Thane for raping minor  minor rape Maharashtra  Maharashtra rape  Ulhasnagar rape  ശ്രീകാന്ത് ഗെയ്ക്വാദ്  മഹാരാഷ്ട്ര  ശ്രീകാന്ത് ഗെയ്ക്വാദ്  കല്യാൺ റെയിൽവേ പൊലീസ് സ്റ്റേഷന്‍  താനെ മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ 14 കാരിയെ ബാലാത്സംഗം ചെയ്‌ത പ്രതി പിടിയില്‍

By

Published : Sep 12, 2021, 2:02 PM IST

Updated : Sep 12, 2021, 7:50 PM IST

താനെ: മഹാരാഷ്ട്രയില്‍ 14 കാരിയെ ബാലാത്സംഗം ചെയ്‌ത കേസിലെ പ്രതി പിടിയില്‍. ശ്രീകാന്ത് ഗെയ്‌ക്‌വാദാണ് (35) പിടിയിലായത്. വെള്ളിയാഴ്ച രാത്രി ഉല്ലാസ്‌നഗർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

കുട്ടിയുടെ കുടുംബാംഗങ്ങൾ കല്യാൺ റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പെൺകുട്ടി സുഹൃത്തുക്കളോടൊപ്പം റെയിൽവേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലൂടെ നടക്കുമ്പോൾ പ്രതി ആയുധം വീശി ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന്, റെയിൽവേ പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചു. ചുറ്റിക കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ബലപ്രയോഗത്തിനിടെ പരിക്കേറ്റ കുട്ടി ഉല്ലാസ് നഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ:ഗുജറാത്തില്‍ തിരക്കിട്ട ചർച്ചകൾ; മുഖ്യനാകാൻ ഇവർ...

Last Updated : Sep 12, 2021, 7:50 PM IST

ABOUT THE AUTHOR

...view details