മുംബൈ:മലദ്വാരത്തില്‍ എയർ പ്രഷർ പമ്പ് ഉപയോഗിച്ച് വായുകയറ്റിയതിനെ തുടര്‍ന്ന് 20കാരനായ തൊഴിലാളി മരിച്ചു. മഹാരാഷ്‌ട്ര ധൂലെയിലെ ലോഹ കമ്പനിയില്‍ ഞായറാഴ്‌ച (ഡിസംബര്‍ 11) ഉച്ചയോടെയാണ് സംഭവം. തുഷാർ സദാശിവ് നികുംഭ് എന്നയാളാണ് മരിച്ചത്.
മലദ്വാരത്തില്‍ എയർ പ്രഷർ പമ്പ് ഉപയോഗിച്ച് വായുകയറ്റി; 20കാരന് ദാരുണാന്ത്യം, സഹപ്രവര്‍ത്തകന്‍ പിടിയില്‍
മലദ്വാരത്തില്‍ എയർ പ്രഷർ പമ്പ് ഉപയോഗിച്ച് വായുകയറ്റിയതോടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് മഹാരാഷ്‌ട്രയിലെ തൊഴിലാളി മരിച്ചത്
വസ്‌ത്രങ്ങളിലും ശരീരത്തിലും പറ്റിപ്പിടിച്ച ലോഹപ്പൊടി നീക്കം ചെയ്യാന്‍ സാധാരണഗതിയില്‍ എയർ പ്രഷർ പമ്പ്, തൊഴിലാളികള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനിടെയാണ് മലദ്വാരത്തിലേക്ക് മെഷീനിലൂടെ വായു ശക്തിയില്‍ കടത്തിവിട്ടത്. സംഭവത്തില്‍, തുഷാർ സദാശിവിന്‍റെ സഹപ്രവർത്തകനായ 28 കാരനെ അറസ്റ്റുചെയ്‌തു. ഇയാള്‍ക്കെതിരെ ക്രൂരമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
ആമാശയ ഭാഗത്ത് പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തൊഴിലാളിയെ ആദ്യം നന്ദൂർബാറിലെ ആശുപത്രിയിലേക്കും പിന്നീട് ഗുജറാത്തിലെ സൂറത്തിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് നിസാംപൂർ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.