മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രാണവായുവിനായി മനുഷ്യര്‍ നെട്ടോട്ടമോടുമ്പോഴും കരിഞ്ചന്തയില്‍ തട്ടിപ്പുകള്‍ സുലഭം. മഹാരാഷ്ട്രയിലെ ജല്‍ഗോണില്‍ ഓക്‌സിജന്‍ സിലിണ്ടറിന് പകരം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സൂക്ഷിച്ചിരുന്ന കാലി സിലിണ്ടര്‍ നല്‍കി തട്ടിപ്പ് നടത്തിയതായി പരാതി.
ഓക്‌സിജന്‍ സിലിണ്ടറിന് പകരം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സിലിണ്ടര്‍; കേസെടുത്ത് പൊലീസ് - കൊവിഡ് വ്യാപനം
കാര്‍ബണ്‍ ഡൈഓക്‌സൈഡുമായി ഓക്‌സിജന്‍ കലര്‍ന്നാല്‍ സ്ഫോടനം സംഭവിക്കാം. കൊവിഡ് സാഹചര്യം മുതലെടുത്താണ് കരിഞ്ചന്തയില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.
READ MORE;മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി ആരോഗ്യമന്ത്രി
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സൂക്ഷിച്ചിരുന്ന സിലിണ്ടറിലേക്ക് ഓക്‌സിജന്‍ വാതകം നിറച്ചാല്‍ സ്‌ഫോടനം ഉണ്ടാകാം. ഇത് രോഗികളുടെ ജീവന് ആപത്താണെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ രോഗവ്യാപന തോത് കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മുംബൈ, താനെ, ഔറംഗാബാദ്, നാഗ്‌പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.