മുംബൈ: മഹാരാഷ്ട്രയിൽ മദ്യം ലഭിക്കാതെ വന്നതിനെ തുടർന്ന് ഹാന്‍ഡ് സാനിറ്റൈസർ കുടിച്ച അഞ്ച് പേർ ചികിത്സയിലിരിക്കെ മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം ലോക്ക് ഡൗണിലേക്ക് പോയിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് മദ്യവിൽപ്പന നിരോധിച്ചിരിക്കുകയാണ്.
ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല ; സാനിറ്റൈസർ കുടിച്ച് 5 പേർ മരിച്ചു - consuming hand sanitizer
മഹാരാഷ്ട്രയിലെ യവത്മാലിലുള്ള വാണി ഗ്രാമത്തിൽ നിന്നുള്ളവരാണ് സാനിറ്റൈസർ കുടിച്ചതിനെ തുടർന്ന് മരിച്ചത്.

ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല; ഹാന്‍റ് സാനിറ്റെസർ കുടിച്ച അഞ്ച് പേർ മരിച്ചു
മഹാരാഷ്ട്രയിലെ യവത്മാലിലുള്ള വാണി എന്ന ഗ്രമത്തിൽ നിന്നുള്ളവര്‍ക്കാണ് ജീവഹാനിയുണ്ടായത്. വായിൽ പൊള്ളൽ, വയറുവേദന, ഛർദ്ദി എന്നിവ അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.