കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്ര സ്‌പീക്കര്‍ രാജിവച്ചു - നാനാ പട്ടോലെ

കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് നാനാ പട്ടോല രാജിവച്ചത്.

Nana Patole resigns  Maharashtra Speaker  Nana Patole news  മഹാരാഷ്ട്ര സ്പീക്കര്‍  നാനാ പട്ടോലെ  കോണ്‍ഗ്രസ്
മഹാരാഷ്‌ട്ര സ്‌പീക്കര്‍ രാജിവച്ചു

By

Published : Feb 5, 2021, 4:28 AM IST

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ നാനാ പട്ടോലെ സ്ഥാനമൊഴിഞ്ഞു. കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് നാനാ പട്ടോലയുടെ നടപടി. രാജി ഡെപ്യൂട്ടി സ്പീക്കർ നരഹാരി സിർവാളിന് കൈമാറി. പാര്‍ട്ടി ഹൈക്കമാൻഡ് പറഞ്ഞത് അനുസരിച്ചാണ് രാജി സമര്‍പ്പിച്ചതെന്ന് പട്ടോലെ പറഞ്ഞു. ഭണ്ഡാര ജില്ലയിലെ സകോലിയിൽ നിന്നുള്ള എം‌എൽ‌എയാണ് പട്ടോലെ. ബിജെപിയുടെ ഭാഗമായിരുന്ന പട്ടോലെ 2017 ഡിസംബറിലാണ് കോണ്‍ഗ്രസിലെത്തുന്നത്. സ്ഥാനമൊഴിയുന്ന ബാലാസാഹെബ് തോറാത്തിന്‍റെ പകരക്കാരനായാണ് മഹാരാഷ്ട്ര കോൺഗ്രസിന്‍റെ തലപ്പത്തേക്ക് നാനാ പട്ടോലെ എത്തുന്നത്.

ABOUT THE AUTHOR

...view details