കേരളം

kerala

ETV Bharat / bharat

ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്‌ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു - തൊഴിൽ നഷ്‌ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു

കൊവിഡ് വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് കഴിഞ്ഞ മാർച്ചിലായിരുന്നു കിഷൻകുമാറിന് (32) ജോലി നഷ്‌ടപ്പെട്ടത്.

maharashtra suicide  jobless suicide  man commits suicide  ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്‌ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു  തൊഴിൽ നഷ്‌ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു  തൊഴിൽ നഷ്‌ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു വാർത്ത
ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്‌ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു

By

Published : Jul 26, 2021, 2:19 AM IST

മുംബൈ: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്‌ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു. കിഷൻകുമാർ ഡോംഗ്രെ (32) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു മെഡിക്കൽ റെപ്രസന്‍റിറ്റീവ് ആയിരുന്ന കിഷൻകുമാറിന് ജോലി നഷ്‌ടപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

കിഷൻകുമാറിനെ ഫോണിൽ ബന്ധപ്പെട്ട സുഹൃത്ത് മറുപടി ലഭിക്കാതായതിനെ തുടർന്ന് ഇയാളുടെ വീട്ടിലെത്തി നോക്കിയപ്പോളാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ സുഹൃത്ത് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി കിഷൻകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇയാളുടെ ഭാര്യ മധ്യപ്രദേശിലെ ബാലഘട്ടിലുള്ള ഒരു കമ്പനിയിൽ ജോലി ചെയ്‌ത് വരികയാണെന്നും ദമ്പതികൾക്ക് ചെറിയ കുട്ടികളുണ്ടെന്നും അധികൃതർ അറിയിച്ചു.

Also Read:കോൾസെന്‍ററിന്‍റെ മറവിൽ തൊഴിൽ തട്ടിപ്പ്; 12 അംഗ സംഘം പിടിയിൽ

ABOUT THE AUTHOR

...view details