കേരളം

kerala

ETV Bharat / bharat

Maharashtra Hospital Deaths | മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളില്‍ കൂട്ട മരണം ; രണ്ടുദിവസത്തിനിടെ മരിച്ചത് 49 പേര്‍ - ഛത്രപതി സംഭാജിനഗർ ആശുപത്രി

Deaths In GMCH Chhatrapati Sambhajinagar | സംഭാജിനഗറിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒക്ടോബർ 2 ന് രാവിലെ 8 മണി മുതലുള്ള 24 മണിക്കൂറിനിടെ 18 മരണങ്ങൾ രേഖപ്പെടുത്തി.

Etv Bharat Maharashtra govt hospital deaths  Nanded govt hospital deaths  Nanded hospital news  Nanded deaths news  Maharashtra news  Chhatrapati Sambhajinagar deaths  മഹാരാഷ്ട്ര സർക്കാർ ആശുപത്രി കൂട്ട മരണം  നന്ദേഡ് ആശുപത്രി  ഛത്രപതി സംഭാജിനഗർ ആശുപത്രി  ആശുപത്രിയിൽ കൂട്ട മരണം
Maharashtra Hospital Deaths- 18 people died in 24 hours

By ETV Bharat Kerala Team

Published : Oct 3, 2023, 9:00 PM IST

ഛത്രപതി സംഭാജിനഗർ : മഹാരാഷ്ട്രയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലായി രണ്ട് ദിവസംകൊണ്ട് മരിച്ചത് 49 പേര്‍. നന്ദേഡിലുള്ള സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 24 രോഗികൾ മരിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ ഛത്രപതി സംഭാജിനഗറിലെ (Chhatrapati Sambhajinagar) സർക്കാർ ആശുപത്രിയിൽ 18 പേർ കൂടി മരിച്ചു (Maharashtra Hospital Deaths- 18 people died in 24 hours). കൂടാതെ, ഒക്ടോബർ 1നും 2നും ഇടയിൽ നന്ദേഡ് ആശുപത്രിയിൽ ഏഴ് മരണങ്ങൾ കൂടി ഉണ്ടായതായി അധികൃതർ ഇന്ന് സ്ഥിരീകരിച്ചു. ഛത്രപതി സംഭാജിനഗറിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ (GMCH) ഒക്ടോബർ 2 ന് രാവിലെ 8 മണി മുതലുള്ള 24 മണിക്കൂറിനിടെ 18 മരണങ്ങൾ രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സെപ്‌റ്റംബര്‍ 30 മുതൽ ഒക്ടോബർ 3 വരെയുള്ള ദിവസങ്ങളിൽ രണ്ട് ആശുപത്രികളിലുമായി മരിച്ചവരുടെ എണ്ണം ഇതോടെ 49 ആയി.

സംഭാജിനഗറിലെ സർക്കാർ മെഡിക്കൽ കോളജില്‍ മരിച്ച 18 പേരില്‍ 4 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. "18 പേരിൽ രണ്ട് രോഗികൾ ഹൃദയാഘാതം മൂലം മരിച്ചു, മറ്റ് രണ്ട് പേർക്ക് ന്യുമോണിയ ബാധിച്ചു. മരിച്ച മൂന്ന് രോഗികൾക്ക് വൃക്ക സംബന്ധമായ തകരാറും മറ്റൊരാൾക്ക് കരൾ തകരാറുമുണ്ടായിരുന്നു. കരളും വൃക്കകളും തകരാറിലായതിനാൽ ഒരു രോഗി മരിച്ചു. റോഡപകടം, വിഷബാധ, അപ്പൻഡിക്‌സ് പൊട്ടിയതിന് ശേഷമുള്ള അണുബാധ എന്നിവ മൂലം ഓരോരുത്തരും മരിച്ചു." മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

ഒക്ടോബർ 2 നും 3 നും ഇടയിൽ ആറ് ദിവസം പ്രായമുള്ള രണ്ട് നവജാത ശിശുക്കള്‍ മരിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവർ മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളായിരുന്നു, ഓരോരുത്തര്‍ക്കും 1,300 ഗ്രാം മാത്രമായിരുന്നു ഭാരം. ആശുപത്രിയില്‍ ജീവൻ രക്ഷാമരുന്നുകൾക്ക് ദൗര്‍ലഭ്യം നേരിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Woman Delivers Baby On Forest Way | മുഖ്യമന്ത്രി ദത്തെടുത്ത ഗ്രാമത്തിൽ റോഡില്ല ; മഹാരാഷ്ട്രയിൽ ആദിവാസി യുവതി കാട്ടുവഴിയോരത്ത് പ്രസവിച്ചു

അതേസമയം ആശുപത്രിയിൽ നല്ല തിരക്കുണ്ടായിരുന്നതായും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. 1,177 കിടക്കകളുണ്ടെങ്കിലും മിക്ക സമയങ്ങളിലും ഇവിടെ 1,600 ൽ അധികം രോഗികൾ അഡ്‌മിറ്റായിരിക്കും. റഫറൽ ആശുപത്രിയായതിനാൽ തന്നെ സെപ്‌റ്റംബറില്‍ ഏകദേശം 28,000 അഡ്‌മിഷനുകൾ ഉണ്ടായിരുന്നു. ഈ അഡ്‌മിഷനുകളിൽ 419 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അഡ്‌മിറ്റായവരുടെ 1.45 ശതമാനമാണെന്നും മെഡിക്കൽ സൂപ്രണ്ട് കൂട്ടിച്ചേർത്തു.

ഇതിനിടെ ആശുപത്രിയിലെ മരണങ്ങളിൽ മഹാരാഷ്ട്ര സർക്കാരിനെ കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രികൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ചവാൻ (Ashok Chavan) രംഗത്തെത്തി. "നന്ദേഡിലെ ആശുപത്രിയിൽ മരണങ്ങൾ തുടരുകയാണ്. ഇന്നലെ മുതൽ(ഒക്ടോബർ 2) ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ നാല് കുട്ടികളടക്കം ഏഴ് രോഗികൾ മരിച്ചു. സംസ്ഥാന സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണം” - അശോക് ചവാൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details