കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ ഓക്സിജന്‍ ലഭിക്കാതെ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി - ആരോഗ്യ മന്ത്രി

രാജ്യത്ത് ഓക്സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രാജേഷ് തോപെയുടെ പ്രതികരണം.

Maharashtra  Health Minister  Rajesh Tope  oxygen death  മഹാരാഷ്ട്ര  ആരോഗ്യ മന്ത്രി  രാജേഷ് തോപെ
മഹാരാഷ്ട്രയില്‍ ഓക്സിജന്‍ ലഭിക്കാതെ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

By

Published : Jul 22, 2021, 12:00 AM IST

മുംബൈ: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍റെ അഭാവം മൂലം സംസ്ഥാനത്ത് ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ. ഓക്സിജന്‍റെ ശരിയായ വിതരണം എല്ലായെപ്പോഴും ഉറപ്പ് വരുത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 65,000 ഉള്ളപ്പോഴും ഓക്സിജൻ ശരിയായി ക്രമീകരിച്ച് രോഗികൾക്ക് നൽകിയിട്ടുണ്ടെന്നും രാജേഷ് തോപെ പറഞ്ഞു.

വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉത്പ്പാദിപ്പിച്ച ഓക്‌സിജന്‍റെ 100 ശതമാനവും മെഡിക്കല്‍ ഓക്‌സിജനാക്കി മാറ്റുകയും സംസ്ഥാനത്ത് ബാക്കി വന്ന ഓക്സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായും രാജേഷ് തോപെ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഓക്സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രാജേഷ് തോപെയുടെ പ്രതികരണം.

also read: ഇന്തോനേഷ്യയിലെ കപ്പല്‍ അപകടം: മരിച്ചത് 24 പേര്‍, 31 പേര്‍ക്കായി തിരച്ചില്‍

ABOUT THE AUTHOR

...view details