കേരളം

kerala

ETV Bharat / bharat

കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം : വിപുലമായ പദ്ധതികള്‍ക്ക് മഹാരാഷ്ട്ര - Maharashtra govt will do more for welfare

ഈ ആഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് മന്ത്രി യശോമതി താക്കൂർ.

Maharashtra govt.  കൊവിഡ്  കുട്ടികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ  മഹാരാഷ്ട്ര സർക്കാർ  Maharashtra govt will do more for welfare  welfare of orphans
അനാഥരായ കുട്ടികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്ന്‌ മഹാരാഷ്ട്ര സർക്കാർ

By

Published : Jun 15, 2021, 10:31 AM IST

മുംബൈ: കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്ന്‌ മഹാരാഷ്‌ട്ര സർക്കാർ. കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം അവരുടെ വിദ്യാഭ്യാസം, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്‌കരിക്കുമെന്ന് വനിത-ശിശു ക്ഷേമ മന്ത്രി യശോമതി താക്കൂർ അറിയിച്ചു.

also read:പുതുച്ചേരിയിൽ ഇളവുകളോടെ ലോക്ക്‌ഡൗൺ ജൂൺ 21 വരെനീട്ടി

ഈ ആഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. കൊവിഡ്‌ മൂലം മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തുമെന്ന് ഈ മാസം ആദ്യം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പ്രതിമാസം 1,125 രൂപ അലവൻസും നല്‍കും. കുട്ടികൾക്ക് എല്ലാത്തരം പിന്തുണയും നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details