കേരളം

kerala

ETV Bharat / bharat

16 മാസത്തിനിടെ പരസ്യ പ്രചാരണത്തിനായി 155 കോടി രൂപ ചെലവഴിച്ച് മഹാരാഷ്‌ട്ര സർക്കാർ - പ്രകൃതി ദുരന്തം

മുംബൈയിലെ വിവരാവകാശ പ്രവർത്തകൻ അനിൽ ഗൽഗാലിന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സർക്കാർ

http://10.10.50.85//kerala/05-July-2021/uddhav_4_0507newsroom_1625434686_58.jpg
16 മാസത്തിനിടെ പരസ്യ പ്രചാരണത്തിനായി 155 കോടി രൂപ ചെലവഴിച്ച് മഹാരാഷ്‌ട്ര സർക്കാർ

By

Published : Jul 5, 2021, 4:10 AM IST

മുംബൈ: കഴിഞ്ഞ 16 മാസത്തിനിടെ പരസ്യ പ്രചാരണത്തിനായി മഹാരാഷ്‌ട്ര സർക്കാർ 155 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ. മഹാ വികാസ് അഗദി സർക്കാർ രൂപീകരിച്ചതിനുശേഷം പ്രചാരണത്തിനായി ചെലവഴിച്ച തുകയെപ്പറ്റി മുംബൈയിലെ വിവരാവകാശ പ്രവർത്തകൻ അനിൽ ഗൽഗാലിന്‍റെ ചേദ്യത്തിന് മറുപടി നൽകുകയായിരുന്നു സർക്കാർ.

2020ൽ 26 വകുപ്പുകളുടെ പ്രചാരണത്തിനായി 104.55 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. വനിതാ ദിനത്തോടനുബന്ധിച്ച് 5.96 കോടി രൂപ പരസ്യ പ്രചാരണത്തിനായും ദേശീയ ആരോഗ്യ ദൗത്യത്തിനായി 19.92 കോടി രൂപയും നാല് ഘട്ടങ്ങളിലായി പ്രത്യേക പ്രചാരണത്തിനായി 22.65 കോടി രൂപയും ചെലവഴിച്ചതായും രേഖകളിൽ പറയുന്നു.

ALSO READ:ലോക റെക്കോർഡ്; ഒരു മണിക്കൂറിൽ പത്ത് ലക്ഷം വൃക്ഷത്തെകൾ നട്ട് ഗ്രീൻ ഇന്ത്യ ചലഞ്ച്

സോഷ്യൽ മീഡിയ പ്രവർത്തനത്തിനായി 1.15 കോടി രൂപയും മഹാരാഷ്ട്ര നഗരവികസന ദൗത്യത്തിനായി മൂന്ന് ഘട്ടങ്ങളിലായി 6.49 കോടി രൂപയും സർക്കാർ ചെലവഴിച്ചിട്ടുണ്ട്. പ്രകൃതി ദുരന്ത നിവാരണ വകുപ്പ് 9.42 കോടി രൂപയും സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 18.63 കോടി രൂപ ചെലവഴിച്ചു.

2021 മാർച്ച് 12 വരെ 12 വകുപ്പുകളുടെ പ്രചാരണത്തിനായി 29.79 കോടി രൂപ ചെലവഴിച്ചു. ഈ കാലയളവിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 15.94 കോടി രൂപയും, ജൽ ജീവൻ മിഷന്‍റെ പ്രചരണത്തിനായി 1.88 കോടി രൂപയും, പൊതുജനാരോഗ്യ വകുപ്പ് 3.15 കോടി രൂപയും ചെലവഴിച്ചിട്ടുണ്ടെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

ABOUT THE AUTHOR

...view details