മുംബൈ: ആർടി-പിസിആർ പരിശോധന നിരക്ക് പരിഷ്‌കരിച്ച് മഹാരാഷ്ട്ര സർക്കാർ. കലക്ഷൻ സെന്‍ററുകളിൽ നടത്തുന്ന പരിശോധന നിരക്ക് 500 രൂപയും ക്വാറന്‍റീൻ സെന്‍റർ അല്ലെങ്കിൽ ഇൻസുലേഷൻ സെന്‍ററിൽ 600 രൂപയും വീട്ടിൽ നിന്ന് സാമ്പിൾ ശേഖരിക്കുകയാണെങ്കിൽ 800 രൂപയുമാണ് മഹാരാഷ്ട്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന പുതിയ നിരക്ക്. ആറാമത്തെ തവണയാണ് സംസ്ഥാനത്ത് ആർടി-പിസിആർ നിരക്ക് വർധിപ്പിക്കുന്നത്.
ആർടി-പിസിആർ പരിശോധന നിരക്ക് പരിഷ്‌കരിച്ച് മഹാരാഷ്ട്ര - Maharashtra RT-PCR test
ആറാമത്തെ തവണയാണ് സംസ്ഥാനത്ത് ആർടി-പിസിആർ നിരക്ക് വർധിപ്പിക്കുന്നത്.
ആർടി-പിസിആർ പരിശോധന നിരക്ക് പരിഷ്‌കരിച്ച് മഹാരാഷ്ട്ര സർക്കാർ
അതേസമയം സംസ്ഥാനത്ത് 39,544 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 227 പേർ കൂടി മരിച്ചു. 23,600 പേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 28,12,980 ആയി. 24,00,727 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,649 ആയി. നിലവിൽ 3,56,243 സജീവ രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ മരണനിരക്ക് 1.94 ശതമാനവും വീണ്ടെടുക്കൽ നിരക്ക് 85.34 ശതമാനവുമാണ്.