കേരളം

kerala

ETV Bharat / bharat

ഗുജറാത്തികളും രാജസ്ഥാനികളും ഇല്ലെങ്കില്‍ മുംബൈ സാമ്പത്തിക തലസ്ഥാനമല്ലാതെയാകും; മഹാരാഷ്‌ട്ര ഗവര്‍ണര്‍ - മഹാരാഷ്‌ട്ര ഗവര്‍ണര്‍

അന്ധേരിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി വിവാദ പ്രസ്‌താവന നടത്തിയത്.

maharashtra governor  maharashtra governor controversial statement  Bhagat Singh Koshyari  ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി  മഹാരാഷ്‌ട്ര ഗവര്‍ണര്‍  ഗുജറാത്തികളും രാജസ്ഥാനികളും ഇല്ലെങ്കില്‍ മുംബൈ സാമ്പത്തിക തലസ്ഥാനമല്ലാതെയാകും
ഗുജറാത്തികളും രാജസ്ഥാനികളും ഇല്ലെങ്കില്‍ മുംബൈ സാമ്പത്തിക തലസ്ഥാനമല്ലാതെയാകും; മഹാരാഷ്‌ട്ര ഗവര്‍ണര്‍

By

Published : Jul 30, 2022, 4:30 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ നിന്ന് ഗുജറാത്തികളെയും, രാജസ്ഥാനികളെയും പുറത്താക്കിയാല്‍ സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥ തകരുമെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ പരാമര്‍ശം വിവാദത്തില്‍. അന്ധേരിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഗവര്‍ണര്‍ വിവാദ പ്രസ്‌താവന നടത്തിയത്. കോഷിയാരിയുടെ പ്രസ്‌താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്.

ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്‌ട്രയിൽ നിന്ന്, പ്രത്യേകിച്ച് മുംബൈ, താനെ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കിയാല്‍ ഇവിടെ പണമുണ്ടാകില്ല. സംസ്ഥാനത്തിന്‍റെ സാമ്പത്തിക ശേഷി തന്നെ തകരും. പിന്നെ സാമ്പത്തിക തലസ്ഥാനമല്ലാതെ മുംബൈ മാറും എന്നുമായിരുന്നു മഹാരാഷ്‌ട്ര ഗവര്‍ണറുടെ പ്രസംഗത്തിലെ വിവാദ പരാമര്‍ശം.

മുംബൈയെ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമാക്കി മാറ്റുന്നതിൽ രാജസ്ഥാനി-മാർവാടികളുടെയും, ഗുജറാത്തി സമൂഹങ്ങളുടെയും സംഭാവനകളെ കോഷിയാരി പ്രശംസിച്ചു. ഇവര്‍ എവിടെ പോയാലും നാടിന്‍റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദ പരാമര്‍ശം പിന്‍വലിച്ച് ഗവര്‍ണര്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. പുരോഗതിക്ക് കാരണം ഇവിടെ താമസിക്കുന്ന മറാഠികളാണ്, മുംബൈ മഹാരാഷ്‌ട്രയിലാണെന്ന് ഗവർണർ ആദ്യം മനസിലാക്കണമെന്ന് എംഎസ്‌എന്‍ നേതാവ് സന്ദീപ് ദേശ്‌പാണ്ഡെ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details