മുംബൈ:മഹാരാഷ്ട്രയിലെ താനെയിലെ ബദ്‌ലാപൂർ പ്രദേശത്ത് കെമിക്കൽ ഫാക്ടറിയിൽ വാതകം ചോർന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അമിതമായ ചൂടുമൂലം സൾഫ്യൂറിക് ആസിഡും ബെൻസിൽ ആസിഡും തമ്മിലുള്ള രാസപ്രവർത്തനത്തിന് കാരണമാവുകയും വാതക ചോർച്ച സംഭവിക്കുകയുമായിരുന്നു. പ്രദേശവാസികൾക്ക് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായതായി താനെ മുനിസിപ്പൽ കോർപ്പറേഷന്‍ പറഞ്ഞു. ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബദ്‌ലാപൂർ ഫയർ സ്റ്റേഷൻ അറിയിച്ചു.
മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച; ആളപായമില്ല - മുംബൈ
ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച; ആളപായമില്ല